
കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി ഖാദി ബോർഡിനേയും ഞെരുക്കുകയാണെന്ന് ഖാദി ബോർഡ് ചെയർമാൻ പി.ജയരാജൻ. ബോർഡിനു കിട്ടേണ്ടത് ഫണ്ട് കുടിശികയാണ്. സർക്കാർ അത് വേഗം തന്നെ തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫയൽ ധനമന്ത്രിയുടെ പരിഗണനയിലാണെന്നും പി.ജയരാജൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൗരപ്രമുഖൻമാർ എന്ന ആക്ഷേപം തന്നെ നവകേരളത്തിനെ അപമാനിക്കാനാണ്. പിണറായി വിജയൻ മികച്ച സുരക്ഷ വേണ്ട വ്യക്തിയാണ്. നവകേരള സദസിനെ അനാവശ്യമായി എതിർക്കുകയാണ്. നവകേരളത്തിനെതിരെ സങ്കുചിത രാഷ്ട്രീയ കൂട്ട് കെട്ട് സജീവമാണെന്നും ജയരാജൻ പറഞ്ഞു. കണ്ണൂർ വി.സി മികച്ച ചരിത്രകാരനാണ്. ചരിത്ര പണ്ഡിതനാണ് വിസി. ബാക്കി കാര്യങ്ങൾ വിധി പഠിച്ചിട്ട് പ്രതികരിക്കുമെന്നും പി.ജയരാജൻ പറഞ്ഞു.
സിസിടിവിയിൽ വഴിമുട്ടി പൊലീസ്, സ്വഫ്റ്റ് ഡിസയർ കേന്ദ്രീകരിച്ച് അന്വേഷണം, സംഘത്തിലെ സ്ത്രീ എത്തിയ ഓട്ടോ ഏത് ?
https://www.youtube.com/watch?v=Ko18SgceYX8