
തിരുവനന്തപുരം: സർക്കാരിനെതിരെ വിമർശനം തുടർന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നുവെന്ന് ഗവർണർ കുറ്റപ്പെടുത്തി. പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് വേണ്ടിയും വൻ തുകയാണ് ചെലവഴിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിലും ഗവർണർ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. കർഷകർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. താൻ കർഷകന്റെ കുടുംബത്തിനൊപ്പമാണെന്നും ഗവർണർ വ്യക്തമാക്കി. കർഷകന്റെ കുടുംബത്തെ കാണാൻ തിരുവല്ലയിലെത്തുമെന്നും ഗവർണർ അറിയിച്ചു.
കർഷക ആത്മഹത്യയിൽ സർക്കാരിനെതിരെ ഗവർണർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam