സർക്കാർ പിന്നിൽ നിന്ന് കുത്തി; സാമ്പത്തിക സംവരണ വിഷയത്തിൽ കടുത്ത അതൃപ്തിയറിയിച്ച് വെള്ളാപ്പള്ളി നടേശൻ

By Web TeamFirst Published Nov 4, 2020, 2:51 PM IST
Highlights

സാമ്പത്തിക സംവരണം അപരിഹാര്യമായ തെറ്റായി മാറുമെന്നും ഇത് തിരുത്താൻ സർക്കാരിന് ഇനിയും സമയമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗനാദത്തിൽ മുഖപ്രസംഗത്തിലാണ് സർക്കാരിനെതിരെ വെള്ളാപ്പള്ളിയുടെ വിമർശനം.

ആലപ്പുഴ: സർക്കാർ പിന്നിൽ നിന്ന് കുത്തിയെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുന്നോക്ക സംവരണം നടപ്പാക്കിയതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് വെള്ളാപ്പള്ളി. ഇടത് സർക്കാരിന് ശക്തി പകരുന്ന പിന്നോക്കക്കാരെ പിന്നിൽ നിന്ന് കുത്തിയെന്നാണ് വിമർശനം. 

വിദ്യാഭ്യാസ മേഖലയിലെ മുന്നോക്ക സംവരണത്തിൽ ഗൂഢാലോചനയുണ്ടെന്നും ഇതിന് പിന്നിൽ ഉദ്യോഗസ്ഥരാണോ സർക്കാരാണോ എന്ന് മാത്രമേ ഇനിയറിയാനുള്ളൂവെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. സാമ്പത്തിക സംവരണം അപരിഹാര്യമായ തെറ്റായി മാറുമെന്നും ഇത് തിരുത്താൻ സർക്കാരിന് ഇനിയും സമയമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

യോഗനാദത്തിൽ മുഖപ്രസംഗത്തിലാണ് സർക്കാരിനെതിരെ വെള്ളാപ്പള്ളിയുടെ വിമർശനം.

click me!