പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള പാത്രക്കുളം സർക്കാർ ഏറ്റെടുക്കും

By Web TeamFirst Published Apr 3, 2019, 10:51 AM IST
Highlights

തലസ്ഥാനത്ത് വെള്ളപ്പൊക്കം ഒഴിവാക്കാന്‍ സഹായിച്ചിരുന്ന കുളം സ്വകാര്യ വ്യക്തികൾ കൈയേറി മണ്ണിട്ട് നികത്തിയ അവസ്ഥയിലാണുള്ളത്. ഒരേക്കർ വരുന്ന സ്ഥലം സ്വകാര്യ വ്യക്തികൾ കൈയേറി വച്ചിരിക്കുകയായിരുന്നു . 

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള പാത്രക്കുളം സർക്കാർ ഏറ്റെടുക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം . തലസ്ഥാനത്ത് വെള്ളപ്പൊക്കം ഒഴിവാക്കാന്‍ സഹായിച്ചിരുന്ന കുളം സ്വകാര്യ വ്യക്തികൾ കൈയേറി മണ്ണിട്ട് നികത്തിയ അവസ്ഥയിലാണുള്ളത്. ഒരേക്കർ വരുന്ന സ്ഥലം സ്വകാര്യ വ്യക്തികൾ കൈയേറി വച്ചിരിക്കുകയായിരുന്നു . പത്മനാഭ സ്വാമി ക്ഷേത്രത്തോട് ചേര്‍ന്ന ഈ ഭൂമിക്ക് നൂറുകോടി രൂപയെങ്കിലും വിലമതിക്കുമെന്നാണ് വിലയിരുത്തല്‍. 

click me!