ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ സർക്കാർ; ഓണത്തിന് സ്പെഷ്യല്‍ അരി, എല്ലാ വിഭാഗം റേഷന്‍കാര്‍ഡുകാര്‍ക്കും മണ്ണെണ്ണ

Published : Aug 24, 2025, 01:19 PM IST
Ration shops

Synopsis

ഓണക്കാലത്ത് ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാൻ വിപണിയിൽ ഇടപെടാൻ സർക്കാർ. റേഷൻ കടകൾ വഴി സ്പെഷ്യൽ അരിയും മണ്ണെണ്ണയും വിതരണം ചെയ്യും. കൂടാതെ സബ്സിഡി ഉൽപ്പന്നങ്ങളും ഓണക്കിറ്റുകളും ലഭ്യമാക്കും.

തിരുവനന്തപുരം: ഓണക്കാലത്ത് വിപണി ഇടപെടലുമായി ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. റേഷന്‍കടകള്‍ വഴി ഓണത്തിന് സ്പെഷ്യല്‍ അരി വിതരണം ചെയ്യും. എല്ലാ വിഭാഗം റേഷന്‍കാര്‍ഡുകാര്‍ക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.60 കോടി രൂപയുടെ സബ്‌സിഡി ഉത്പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്തുവെന്നാണ് സർക്കാർ കണക്ക്. ഓണം ഫെയറുകൾ ആഗസ്റ്റ് 25 മുതൽ സെപ്തംബർ 4 വരെയാണ് നടക്കുക. 140 നിയമസഭാ മണ്ഡലങ്ങളിൽ 5 ദിവസം നീണ്ട് നിൽക്കുന്ന ഫെയറുകളാണ് നടക്കുന്നത്. ഉൾപ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന ഓണച്ചന്തകളും ഇത്തവണയുണ്ട്. 6 ലക്ഷത്തിലധികം AAYകാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം നടത്തുന്നുണ്ട്. ശബരി ബ്രാൻഡിൽ പുതിയ ഉത്പന്നങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 2112 കെ-സ്റ്റോറുകളാണ് ഉള്ളത്.

അതേ സമയം, സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഇന്ന് (ഞായറാഴ്ച, ഓഗസ്റ്റ് 24) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയർന്ന സാഹചര്യത്തിൽ, 529 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ, സപ്ലൈകോ വില്പനശാലകളിലൂടെ 457 രൂപയ്ക്ക് നൽകിയിരുന്നു. അതിലും12 രൂപ കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറിൽ നൽകുന്നത്. സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്സിഡി ഇതര നിരക്കിൽ 429 രൂപയ്ക്കും ഓഗസ്റ്റ് മുതൽ നൽകുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം
നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും