'നെൽക്കർഷകരെ സർക്കാർ കടക്കെണിയിലാക്കുന്നു, റബറിന് പ്രകടനപത്രികയിൽ പറഞ്ഞ വില നൽകാൻ ‌തയ്യാറാകണം': ഇന്‍ഫാം

Published : Jan 14, 2024, 02:16 PM IST
'നെൽക്കർഷകരെ സർക്കാർ കടക്കെണിയിലാക്കുന്നു, റബറിന് പ്രകടനപത്രികയിൽ പറഞ്ഞ വില നൽകാൻ  ‌തയ്യാറാകണം': ഇന്‍ഫാം

Synopsis

കര്‍ഷകരുടെ ജീവന് ഭീഷണിയാകുന്ന വന്യ മൃഗങ്ങളെ വെടിവെച്ച് കൊല്ലാനുള്ള അധികാരം കര്‍ഷക കൂട്ടായ്മകള്‍ക്ക് നല്‍കണമെന്നും ഇന്ന് പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ പറയുന്നു.  

കൊച്ചി: കാര്‍ഷിക പ്രശ്നങ്ങളില്‍ സര്‍ക്കാരിന് വിമര്‍ശനവുമായി കെ സി ബി സി ഇന്‍ഫാം കമ്മീഷന്‍റെ സര്‍ക്കുലര്‍. നെല്‍ക്കര്‍ഷകരെ സര്‍ക്കാര്‍ കടക്കെണിയിലാക്കുകയാണെന്ന് ഇന്‍ഫാം ദേശീയ കമ്മീഷന്‍ ചെയര്‍മാന്‍  ബിഷപ്പ് റെമജിയൂസ് ഇഞ്ചനാനിയില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍  പറയുന്നു. റബ്ബറിന് പ്രകടനപത്രികയില്‍ പറഞ്ഞ വില നല്‍കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം. വനം വകുപ്പ് കൃഷി ഭൂമി കൈയേറുകയാണ് ചെയ്യുന്നത്. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കര്‍ഷകരുടെ പക്ഷത്ത് നില്‍ക്കുന്നുവെന്ന് പറയുന്ന പാര്‍ട്ടികള്‍ക്ക് പോലും ശബ്ദിക്കാനാവുന്നില്ല.  കര്‍ഷകരുടെ ജീവന് ഭീഷണിയാകുന്ന വന്യ മൃഗങ്ങളെ വെടിവെച്ച് കൊല്ലാനുള്ള അധികാരം കര്‍ഷക കൂട്ടായ്മകള്‍ക്ക് നല്‍കണമെന്നും ഇന്ന് പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
Read more Articles on
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം