ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ്: സർക്കാർ തീരുമാനം ആത്മഹത്യാപരം, കേരളമൊന്നടങ്കം എതിർക്കും: കെ സി വേണു​ഗോപാല്‍

Published : Jun 22, 2024, 10:59 AM IST
ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ്: സർക്കാർ തീരുമാനം ആത്മഹത്യാപരം, കേരളമൊന്നടങ്കം എതിർക്കും: കെ സി വേണു​ഗോപാല്‍

Synopsis

പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞതായാണ് വിവരം.   

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ തീരുമാനം ആത്മഹത്യാപരമെന്ന് കോൺ​ഗ്രസ് കെസി വേണു​ഗോപാൽ. കേരളം ഒന്നടങ്കം എതിർക്കുമെന്ന് പറഞ്ഞ കെസി വേണു​ഗോപാൽ മനസാക്ഷിയെ മരവിപ്പിച്ച സംഭവമാണിതെന്നും ചൂണ്ടിക്കാട്ടി. ആലപ്പുഴ പ്രസ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി. 

ഹൈക്കോടതി വിധി മറികടന്ന് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം നടത്തുകയാണ് സർക്കാർ. മൂന്നു പേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ തീരുമാനം. പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞതായാണ് വിവരം. 

കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്. ഈ കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വരുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിന്റെ സാന്ത്വന മാതൃക: പ്രതിഫലമില്ലാതെ ഒരു ലക്ഷത്തിലേറെ പേർ കൈകോർത്ത പാലിയേറ്റീവ് കെയർ പദ്ധതി; റിയൽ കേരള സ്റ്റോറി
'സിപിഎം ഓഫീസിൽ ഇത്രയും കാലം തറവാട്ടിൽ പിറന്ന സ്ത്രീകളല്ലേ കയറിയത്'? മണ്ണാർക്കാട് ഏരിയ സെക്രട്ടറിയുടെ പരാമർശത്തിനെതിരെ മഹിളാ അസോസിയേഷൻ