സർക്കാരിനോട് വിശദീകരണം പോലും ചോദിച്ചില്ല,നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഗവർണ്ണറുടെ അനുമതി

Published : Jan 22, 2024, 02:55 PM ISTUpdated : Jan 22, 2024, 03:00 PM IST
സർക്കാരിനോട് വിശദീകരണം പോലും ചോദിച്ചില്ല,നയപ്രഖ്യാപന പ്രസംഗത്തിന്‍റെ  കരടിന് ഗവർണ്ണറുടെ അനുമതി

Synopsis

സാമ്പത്തികപ്രതിസന്ധിക്ക് കാരണം കേന്ദ്രനയമെന്ന കുറ്റപ്പെടുത്തൽ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടെന്നാണ് സൂചന

തിരുവനന്തപുരം:നയപ്രഖ്യാപന പ്രസംഗത്തിൻെ കരടിന് ഗവർണ്ണറുടെ അനുമതി. സർക്കാറിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് രാജ്ഭവനറെ അംഗീകാരം. കരടിൽ ഗവർണ്ണർക്കെതിരെ വിമർശനം ഇല്ലെന്നാണ് വിവരം. അതേ സമയം സാമ്പത്തികപ്രതിസന്ധിക്ക് കാരണം കേന്ദ്രനയമെന്ന കുറ്റപ്പെടുത്തൽ ഉണ്ടെന്നാണ് സൂചന. കേന്ദ്രത്തിനെതിരായ വിമർശനം ഗവർണ്ണർ വായിക്കുമോ എന്നതിലാണ് ഇനിയുള്ള ആകാംക്ഷ.  നയപ്രഖ്യാപന പ്രസംഗത്തിൻറെ കരടിൽ മുൻ വർഷങ്ങളിൽ നിരവധി തവണ വിശദീകരണം ചോദിച്ചും അനുമതി വൈകിപ്പിച്ചും സർക്കാറിനെ ഗവർണ്ണർ മുൾമുനയിൽ നിർത്തിയിരുന്നു. ഇത്തവണ പോര് രൂക്ഷമാണെങ്കിലും അനുമതി നൽകിയത് സർക്കാറിന് ആശ്വാസമാണ്. 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് ഗവര്‍ണര്‍ക്ക് കൈമാറി, രാജ്ഭവന്റെ തീരുമാനത്തിൽ ഉറ്റുനോക്കി സര്‍ക്കാര്‍

'ആരിഫ് ഖാനെ തെമ്മാടി'... ഗവര്‍ണര്‍ക്കെതിരെ അസഭ്യ മുദ്രാവാക്യവുമായി സിപിഎം പ്രകടനം; ഭയമില്ലെന്ന് ഗവര്‍ണര്‍

 

 

PREV
click me!

Recommended Stories

Malayalam News Live:ശബരിമലയിൽ ഇന്നലെ ദർശനം നടത്തിയത് 110979 ഭക്തർ
Local Body Elections LIVE : തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്