സാക്ഷരതയില്‍ നൂറ് ശതമാനമുള്ള കേരളം; ലഹരിയുടെ കാര്യത്തില്‍ ഞെട്ടിച്ചെന്ന് ഗവര്‍ണര്‍

Published : Oct 02, 2019, 02:55 PM ISTUpdated : Oct 02, 2019, 04:01 PM IST
സാക്ഷരതയില്‍ നൂറ് ശതമാനമുള്ള കേരളം; ലഹരിയുടെ കാര്യത്തില്‍ ഞെട്ടിച്ചെന്ന് ഗവര്‍ണര്‍

Synopsis

പുതുതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ ഗാന്ധിയൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം: കേരളത്തിന്‍റെ ലഹരി ഉപഭോഗം വര്‍ധിക്കുന്നതിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നൂറുശതമാനം സാക്ഷരതയുളള കേരളത്തിലെ ലഹരിഉപയോഗത്തിന്‍റെ കണക്കുകൾ തന്നെ ഞെട്ടിച്ചുവെന്ന് ഗവർണർ വ്യക്തമാക്കി. പുതുതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ ഗാന്ധിയൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള ഗാന്ധി സ്മാരക നിധിയുടെ ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം തിരുവനന്തപുരത്ത് ചെയ്യുകയായിരുന്നു അദ്ദേഹം. 10 ലക്ഷം കുടുംബങ്ങളെ ഗാന്ധിമാർഗ്ഗത്തിലേക്ക് കൊണ്ടുവരാനുളള യജ്ഞത്തിനും ഗാന്ധി സ്മാകര നിധി തുടക്കമിട്ടു.

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം