കാവി എനിക്ക് കണ്ണിന് കുളിർമ്മയേകുന്ന നിറം, പച്ച മുസ്ലീമിന്റെ നിറമല്ല; ​ഗവർണർ | Interview

Web Desk   | Asianet News
Published : Feb 14, 2022, 07:30 PM ISTUpdated : Feb 15, 2022, 06:51 AM IST
കാവി എനിക്ക് കണ്ണിന് കുളിർമ്മയേകുന്ന നിറം, പച്ച മുസ്ലീമിന്റെ നിറമല്ല;  ​ഗവർണർ | Interview

Synopsis

ഞാൻ സംസാരിക്കുന്നത് ഖുറാൻ അടിസ്ഥാനമാക്കിയാണ്. മുസ്ലീം ലീ​ഗ് എന്നെ ഇസ്ലാം വിരുദ്ധനാക്കാൻ ശ്രമിക്കുകയാണെന്നും ​ഗവർണർ.കാവി എനിക്ക് പരിത്യാ​ഗത്തിന്റെ നിറമാണ്. ത്യാ​ഗത്തിന്റെയും മറ്റുള്ളവർക്കായി ജീവിക്കുന്നതിന്റെയും സൂചകമാണത്. പച്ച മുസ്ലീങ്ങളുടെ നിറമല്ല. അത് സമൃദ്ധിയുടെ നിറമാണ്.

തിരുവനന്തപുരം: കാവി നിറം തനിക്ക് കണ്ണിന് കുളിർമ്മയേകുന്നതാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammed Khan). മുസ്ലീമിന്റെ നിറമല്ല പച്ച. താൻ സംസാരിക്കുന്നത് ഖുറാൻ അടിസ്ഥാനമാക്കിയാണ്. മുസ്ലീം ലീ​ഗ് (Muslim Legaue) തന്നെ ഇസ്ലാം വിരുദ്ധനാക്കാൻ ശ്രമിക്കുകയാണെന്നും ​ഗവർണർ അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ​ഗവർണറുടെ പ്രസ്താവന. 
 

താൻ രാഷ്ട്രീയ ചർച്ചകൾക്കില്ലെന്ന് പറഞ്ഞ ​ഗവർണർ ഏക സിവിൽകോഡിനെ അനുകൂലിക്കുെന്നെന്ന നിലപാട് വ്യക്തമാക്കി. ഏക സിവിൽകോഡ് ആരുടെയും അവകാശവും സ്വത്വവും ഹനിക്കാനല്ല. വിവാഹനിയമങ്ങൾ എല്ലാ വിഭാ​ഗത്തിനും ഏകീകരിക്കപ്പെടും. മുസ്ലീം വിവാഹങ്ങളിൽ എത്ര പേർ കൃത്യമായി വധുവിന് മെഹർ കൊടുക്കുന്നുണ്ട്. ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളിൽ
ഗൂഢാലോചനയുണ്ട്, ദുഷിച്ച ആസൂത്രണമാണത്. ഇസ്ലാമിൽ അന്തർലീനമാണ് ഹിജാബ് എന്ന് പറയുന്നവരാണ് ഗൂഢാലോചനക്കാർ.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ആശയപ്രകാശനത്തിന് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നതും ഇന്ത്യൻ ജനാധിപത്യം നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. സ്ത്രീ ധരിക്കേണ്ട ഷാളിനെക്കുറിച്ച് ഖുറാൻ പറയുന്നുണ്ട്. ഹിജാബ് വലിച്ചെറിയുന്നതിനെക്കുറിച്ചല്ല ചോദ്യം. ഞാൻ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു. ധരിക്കേണ്ട വസ്ത്രം ഏതായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. 1986 മുതൽ അവർ (മുസ്ലീം ലീ​ഗ്) എന്നെ കരിവാരിതേക്കുകയാണ്. ഞാൻ ഖുറാനെതിരാണെന്നാണ് പറയുന്നത്. എനിക്ക് രാഷ്ട്രീയ ചർച്ചകളിലിടപെടാൻ താല്പര്യമില്ല. ഞാൻ ഖുറാനിലുള്ളതാണ് പറയുന്നത്. എന്നെ പഠിപ്പിക്കുന്നതിന് എനിക്ക് അവരോട് നന്ദിയുണ്ട്. 

കാവി എനിക്ക് പരിത്യാ​ഗത്തിന്റെ നിറമാണ്. ത്യാ​ഗത്തിന്റെയും മറ്റുള്ളവർക്കായി ജീവിക്കുന്നതിന്റെയും സൂചകമാണത്. പച്ച മുസ്ലീങ്ങളുടെ നിറമല്ല. അത് സമൃദ്ധിയുടെ നിറമാണ്. 1986ൽ  ഞാൻ രാജിവെക്കുമ്പോൾ ബിജെപിക്ക് രണ്ട് എംപിമാർ മാത്രമാണ് ഉണ്ടായിരുന്നത്. 25ാമത്തെ വയസ്സിൽ മന്ത്രിയായതാണ് ഞാൻ. നരേന്ദ്രമോദിയുമായി മൂന്ന് തവണ മാത്രമാണ് നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു രൂപയ്ക്ക് ഷൂ, മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ; കട ഉടമകൾക്കെതിരെ കേസെടുത്ത് പൊലീസ്
നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ; ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ; പുത്തൻവേലിക്കര മോളി വധക്കേസിൽ അപ്പീൽ ഹർജി