വിവാദ ബില്ലുകള്‍: അയയാതെ ഗവര്‍ണര്‍, ഒപ്പിടുമെന്ന് ഉറപ്പില്ല, മന്ത്രിമാരോട് ചോദ്യങ്ങള്‍

Published : Feb 23, 2023, 11:02 PM ISTUpdated : Feb 24, 2023, 07:36 AM IST
വിവാദ ബില്ലുകള്‍: അയയാതെ ഗവര്‍ണര്‍, ഒപ്പിടുമെന്ന് ഉറപ്പില്ല, മന്ത്രിമാരോട് ചോദ്യങ്ങള്‍

Synopsis

രാജ്ഭവൻ ചർച്ചയിൽ മന്ത്രിമാരോട് ഗവർണര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. കൂടുതലും വിശദീകരണം നൽകിയത് നിയമമന്ത്രി പി രാജീവാണ്.   

തിരുവനന്തപുരം: വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന സൂചന രാജ്ഭവനിൽ മന്ത്രിമാരുമായി നടത്തിയ രാത്രി കൂടിക്കാഴ്ചയിലും ആവർത്തിച്ചു ഗവർണ്ണർ. ലോകായുക്ത, ചാൻസലര്‍, സർവ്വകലാശാല നിയമ ഭേദഗതി ബില്ലുകളിലെ നിയമ പ്രശ്നങ്ങൾ ആണ് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചത്. ബില്ലുകളെ കുറിച്ച് നിരവധി ചോദ്യങ്ങൾ ആണ് ഗവർണ്ണർ മന്ത്രിമാർക്ക് മുന്നിൽ ഉന്നയിച്ചത്. മറുപടി കൂടുതലും പറഞ്ഞത് നിയമ മന്ത്രി പി രാജീവ് ആയിരുന്നു. വിദ്യാഭ്യാസം സംസ്ഥാന വിഷയം ആയതിനാൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനം എടുക്കാമെന്നായിരുന്നു രാജീവിന്‍റെ വാദം. അതേസമയം അനുമതി കിട്ടാതിരിക്കുന്ന 8 ബില്ലിൽ വഖഫ്, സഹകരണ ഭേദഗതി ബില്ലുകളിൽ ഗവർണ്ണർ ഉടൻ ഒപ്പ് വെക്കും.

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം