'പിണറായി രാജാവ്, പ്രതിപക്ഷ നേതാവ് സർക്കാരിന്‍റെ ആൾ'; തന്റെ വാ മൂടിക്കെട്ടിയെന്നും ഗവർണർ

Published : Jan 04, 2022, 12:24 PM ISTUpdated : Jan 04, 2022, 12:32 PM IST
'പിണറായി രാജാവ്, പ്രതിപക്ഷ നേതാവ് സർക്കാരിന്‍റെ ആൾ'; തന്റെ വാ മൂടിക്കെട്ടിയെന്നും ഗവർണർ

Synopsis

തന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. രാജ്യത്തിന്റെ യശശസിനെ ബാധിക്കുന്ന ഒരു കാര്യവും താൻ വെളിപ്പെടുത്തില്ല- ഗവർണർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം വി ഡി സതീശൻ സർക്കാരിന്റെ അടുത്ത ആളാണെന്നും പറഞ്ഞു. പ്രതിപക്ഷ നേതാവിന് രാജാവിനോട് (കിംഗ്‌) കാര്യങ്ങൾ ചോദിച്ചു മനസിലാക്കാമല്ലോയെന്നും പരിഹാസ സ്വരത്തിൽ ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയാണ് രാജാവെന്ന് ഗവർണർ പരിഹസിച്ചത്.

തന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. രാജ്യത്തിന്റെ യശ്ശസിനെ ബാധിക്കുന്ന ഒരു കാര്യവും താൻ വെളിപ്പെടുത്തില്ല. രാജ്യത്തിന്റെ പ്രതീകങ്ങളോട് അങ്ങേയറ്റം ബഹുമാനം കാണിക്കേണ്ടതുണ്ട്. വളരെ വളരെ ഗുരുതരമായ കാര്യങ്ങളുണ്ടെന്നും പക്ഷെ മര്യാദ കാരണം പറയുന്നില്ലെന്നും പറഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ അത്തരം കാര്യങ്ങൾ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും ആവശ്യപ്പെട്ടു. മര്യാദയുടെ സീമ പാലിക്കണം എന്നാവശ്യപ്പെട്ട ഗവർണർ അറിയാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ചു പറയുന്നവർക്ക് അതിൽ ലജ്ജ തോന്നണമെന്നും പറഞ്ഞു.
 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം