'സർക്കാരിന്റെ അതിശയകരമായ നേട്ടങ്ങൾക്ക് വെല്ലുവിളിയായത് കേന്ദ്രം, ഫെഡറൽ സംവിധാനത്തിന് കേന്ദ്രനയം വെല്ലുവിളി'

Published : Jan 25, 2024, 10:16 AM ISTUpdated : Jan 25, 2024, 12:30 PM IST
'സർക്കാരിന്റെ അതിശയകരമായ നേട്ടങ്ങൾക്ക് വെല്ലുവിളിയായത് കേന്ദ്രം, ഫെഡറൽ സംവിധാനത്തിന് കേന്ദ്രനയം വെല്ലുവിളി'

Synopsis

അർഹതപ്പെട്ട ​​ഗ്രാന്റും സഹായവിഹിതവും  തടഞ്ഞുവെയ്ക്കുന്നു. സാമ്പത്തിക അച്ചടക്കവും ആഭ്യന്തരവരുമാനവും കൂട്ടി പിടിച്ചുനിന്നു. കേന്ദ്രനടപടിയിൽ സംസ്ഥാനത്തിന് വലിയ ആശങ്കയുണ്ടെന്നും ​ഗവർണർ വിശദമാക്കി. 

തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് നയപ്രഖ്യാപന പ്രസംഗത്തിൽ.  നയപരമായും ധനപരമായും കേരളത്തെ കേന്ദ്രം ഞെരിക്കുന്നുവെന്നാണ് ഗവർണ്ണാർ വായിക്കാതെ വിട്ട പ്രസംഗത്തിലെ കുറ്റപ്പെടുത്തൽ .  കേന്ദ്രം നിലപാട് തിരുത്തിയേ തീരു എന്നും നയപ്രഖ്യാപനത്തിൽ എടുത്ത് പറയുന്നു.

സർക്കാരിന്റെ അതിശയകരമായ നേട്ടങ്ങൾക്ക് വെല്ലുവിളിയായത് കേന്ദ്രനയങ്ങളാണ്. കടമെടുപ്പ് നിയന്ത്രണം വലിയ പ്രതിസന്ധി ഉണ്ടാക്കി. സുപ്രീംകോടതിയെ സമീപിക്കാൻ വരെ നിർബന്ധിതരായി. സാമ്പത്തിക അച്ചടക്കത്തിനൊപ്പം തനത് ആഭ്യന്തര വരുമാനം കൂട്ടിയുമാണ് സംസ്ഥാനം പിടിച്ച് നിന്നത്. നികുതി വിതരണത്തിൽ അർഹമായ പങ്ക് വേണമെന്ന് ശക്തിയായി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതവും ഗ്രാന്റുകളും സമയത്ത് കിട്ടിയേ തീരു . തനത് നികുതി വരുമ്നത്തിൽ 23.4 % വർദ്ധന, കഴിഞ്ഞ വർഷം 71968 കോടിയായിരുന്നു.  ഇത്തവണ 13600 കോടി കൂടി. മദ്യവും ലോട്ടറിയുമല്ലാതെ എന്ത് വരുമാന സ്രോതസ്സെന്ന് പരിഹസിച്ച ഗവർണർക്കുമുണ്ട് മറുപടി. മദ്യത്തിൽ  നിന്ന് തനത് നികുതി 3.7 ശതമാനം മാത്രം. ഇത് മറ്റ് സംസ്ഥാനങ്ങളേക്കാൾ വളരെ കുറഞ്ഞ നിരക്കാണ്. ക്ഷേമ പെൻഷൻ വിജയകരമായി നടപ്പാക്കുന്നുവെന്ന് നയപ്രഖ്യാപനത്തിൽ അവകാശവാദം. മാസം മാറ്റിവയ്ക്കുക 900 കോടി. ശബരിമല വിമാനത്താവളം ആദ്യ ഘട്ടം 2027 ൽ പൂർത്തിയാക്കും.

വയോജന പരിപാലനത്തിന് ചട്ടങ്ങളിൽ സമഗ്ര പരിഷ്കരണം. Ncert നീക്കം ചെയ്ത പാഠഭാഗത്തിന് പകരം  യഥാർത്ഥ ചരിത്ര അവബോധത്തിന് പ്രത്യേക പാഠ്യപദ്ധതി. ബൗധിക വെല്ലുവിളി നേരിടുന്നവർക്ക് നൈപുണ്യ വികസനത്തിന്  കുടുംബശ്രി മോഡലിൽ കാര്യപരിപാടി. കാലാവസ്ഥാ പ്രതിരോധ ഭവന നയം  ലഹരിക്കെതിരെ സ്കൂളുകളിൽ ഉണർവ് പദ്ധതി തുടങ്ങി സമഗ്ര വികസനത്തിനും സാമൂഹ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധമെന്ന് വ്യക്തമാക്കായാണ് സർക്കാർ സാമ്പത്തിക വർഷം തുടങ്ങാനൊരുങ്ങുന്നത്  

PREV
Read more Articles on
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
കൊച്ചിയിൽ ക്രൂര കൊലപാതകം; കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി; ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതെന്ന് പൊലീസ്