കേരള ​ഗവർണർ പദവിയിൽ അവസാന ദിനം; കേരളത്തിൽ പിന്നിട്ടത് ക്രിയാത്മകമായ കാലഘട്ടമെന്ന് രാജേന്ദ്ര ആർലേക്കർ

Published : Oct 22, 2026, 12:39 PM IST
Rajendra Arlekar

Synopsis

കേരളത്തിൽ വലിയ സ്വീകാര്യതയാണ് കിട്ടിയതെന്നും അത് ഇവിടുത്തെ ജനങ്ങളുടെ മികവാണെന്നും ​ഗവർണർ. ഉന്നതവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നത് ഗുണമല്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നത് ഗുണമല്ലെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായിരുന്നത് ആശയ ഭിന്നതകൾ മാത്രമാണെന്നും അത് വിവാദങ്ങളല്ലെന്നും ​ഗവർണർ പറഞ്ഞു. കേരള ​ഗവർണർ പദവിയിൽ അവസാനത്തെ ഔദ്യോ​ഗിക പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ വലിയ സ്വീകാര്യതയാണ് കിട്ടിയതെന്നും അത് ഇവിടുത്തെ ജനങ്ങളുടെ മികവാണെന്നും ​ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ക്രിയാത്മകമായ കാലഘട്ടമാണ് കേരളത്തിൽ പിന്നിട്ടത്. സർക്കാരും ജനങ്ങളും പലഘട്ടങ്ങളിൽ സഹകരിച്ച കാരണമാണ് നന്നായി പ്രവർത്തിക്കാനായത്. ​രണ്ട് സർക്കാർ കാലഘട്ടങ്ങളിലും നല്ല ബന്ധം പുലർത്താൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾ സന്തോഷത്തോടെ ഏറ്റെടുത്തതിനും ആർലേക്കർ നന്ദി അറിയിച്ച് സംസാരിച്ചു.

സർക്കാരിന്റെ യാത്രയയപ്പ് ഇന്ന്

കേരള ഗവർണർ പദവി ഒഴിയുന്ന രാജേന്ദ്ര അർലേക്കർക്ക് സംസ്ഥാന സർക്കാരിന്റെ യാത്രയയപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് നൽകുന്ന യാത്രയപ്പിൽ മുഖ്യമന്ത്രി വിഡി സതീശൻ ഉൾപ്പെടെ പങ്കെടുക്കും. തമിഴ്നാട് ഗവർണറായി നിയമിച്ച ആർലേക്കർ അവിടെ ചുമതല ഏറ്റിരുന്നു. നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂർ ഇന്ന് തിരുവനന്തപുരത്ത് എത്തും. നാളെ 12 മണിക്കാണ് സത്യപ്രതിജ്ഞ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യ വാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത ഗവർണർ പത്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോവളം സ്പാ കേസ്: ഉദ്യോഗസ്ഥർ ആന്ധ്രയിലേക്ക്, പെൺകുട്ടിയെ എങ്ങനെ തലസ്ഥാനത്തെ സ്പാകളിലെത്തിച്ചു? ആരാണ് ഇടനിലക്കാർ? അന്വേഷണം ഊർജിതം
ജൂതപ്പള്ളിക്ക് മുമ്പിലെ തീവെപ്പ്; അന്വേഷണസംഘം പൂനെയിൽ, പ്രതി പഠിച്ച സ്ഥാപനത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും