
തിരുവനന്തപുരം: ഗവർണർമാരുടെ സമ്മേളനത്തിൽ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിച്ചതായി കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. പത്ത് മിനിട്ട് സംസാരിച്ചതിൽ 6 മിനിട്ടും വയനാടിനെക്കുറിച്ചായിരുന്നു എന്നും ഗവർണർ പറഞ്ഞു. കൂടുതൽ സഹായമെത്തിക്കാനാണ് ശ്രമം നടത്തുന്നത്. താൻ പോകുന്ന ഇടങ്ങളിലൊക്കെ വയനാടിനെ സഹായിക്കാൻ പറയുമെന്ന് വ്യക്തമാക്കിയ ഗവർണർ സിഎംഡിആർഎഫിനെതിരായ പ്രചാരണത്തെക്കുറിച്ച് അറിയില്ലെന്നും കൂട്ടിച്ചേർത്തു. ഇപ്പോൾ വയനാട്ടിന് വേണ്ടി നിൽക്കേണ്ട സമയമാണ്. സിഎംഡിആർഎഫ് വഴിയോ ജില്ലാ ഭരണകൂടം വഴിയോ സഹായമെത്തിക്കാമെന്നും ഗവർണർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam