ഡിഗ്രി പാസാകാത്ത വിദ്യാർഥിക്ക് പിജി അഡ്മിഷൻ നൽകിയെന്ന പരാതി: റിപ്പോർട്ട് തേടി ഗവർണർ; വിദ്യാർഥിക്ക് ബിരുദ സർട്ടിഫിക്കറ്റ് നൽകാനുള്ള തീരുമാനം മരവിപ്പിച്ചു

Published : Feb 06, 2026, 10:14 AM IST
kalady university

Synopsis

ഡിഗ്രി പാസാകാത്ത വിദ്യാർഥിക്ക് പിജിക്ക് അഡ്മിഷൻ നൽകിയെന്ന പരാതിയിൽ റിപ്പോർട്ട് തേടി ഗവർണർ.  വൈസ് ചാൻസലറോടും പരീക്ഷ കൺട്രോളറോടുമാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.

തിരുവനന്തപുരം: ഡിഗ്രി പാസാകാത്ത വിദ്യാർഥിക്ക് പിജിക്ക് അഡ്മിഷൻ നൽകിയെന്ന പരാതിയിൽ റിപ്പോർട്ട് തേടി ഗവർണർ. കാലടി സംസ്കൃത സർവകലാശാലയിലെ വൈസ് ചാൻസലറോടും പരീക്ഷ കൺട്രോളറോടുമാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. അന്തിമ റിപ്പോർട്ട് വരും വരെ വിദ്യാർഥിക്ക് ബിരുദ സർട്ടിഫിക്കറ്റ് നൽകാനുള്ള കാലടി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം ഗവർണർ മരവിപ്പിച്ചു.

ബിഎഫ്എ മ്യൂറൽ പെയിന്റിങ് ബിരുദ പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥിക്ക് എംഎഫ്എയ്ക്ക് അഡ്മിഷൻ നൽകിയത് പരാതിക്ക് ഇടയാക്കിയിരുന്നു. ഈ വിദ്യാർത്ഥിക്ക് മുൻകാല പ്രാബല്യത്തോടെ ബിരുദ സർട്ടിഫിക്കറ്റ് നൽകാനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെയായിരുന്നു സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശ്രദ്ധയ്ക്ക്, കേരളത്തിലെ എൽപിജി വിതരണ നിയന്ത്രണത്തിൽ ഉപഭോക്താക്കൾക്കുള്ള കർശന നിർദേശങ്ങൾ; പ്രധാന നമ്പറുകളും അറിയാം
18 മുതൽ 24 വരെ, 1,13,011 ഇരുചക്ര വാഹനങ്ങൾ പരിശോധിച്ച് പൊലീസ്; ഹെൽമറ്റ് ധരിക്കാത്തതിന് 2,70,51,150 രൂപ പിഴ ഈടാക്കി