കവളപ്പാറയിലെ ദുരന്തഭൂമി സന്ദർശിച്ച് ഗവർണർ

By Web TeamFirst Published Oct 20, 2019, 7:55 PM IST
Highlights

ദുരന്തത്തിന്റെ വ്യാപ്തി കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ഗവർണർ.

കവളപ്പാറ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മലപ്പുറം കവളപ്പാറ പ്രളയ ദുരന്തഭൂമി സന്ദർശിച്ചു. 59 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ അദ്ദേഹം ദുഖം രേഖപ്പെടുത്തി. കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പും ഗവർണർ സന്ദർശിച്ചു. പി വി അബ്ദുൾ വഹാബ് എംപിയും ഗവർണ്ണറോടൊപ്പം ഉണ്ടായിരുന്നു  ദുരന്തത്തിന്റെ വ്യാപ്തി കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ഗവർണർ വ്യക്തമാക്കി.

 

59 പേരുടെ ജീവനും നിരവധി പേർക്ക് കിടപ്പാടവും നഷ്ടമായ ദുരന്തത്തിൽ നിന്ന് കവളപ്പാറ കരകയറി വരുന്നതേയുള്ളൂ. നിലമ്പൂരിലെ കവളപ്പാറയിലും വയനാട് പുത്തുമലയിലും ഉണ്ടായ ദുരന്തത്തിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് 59  പേരുടെയും മൃതദേഹം കവളപ്പാറയിലെ മണ്ണിനടിയിൽ നിന്ന് വീണ്ടെടുത്തത്. കവളപ്പാറയിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായ വിതരണം സർക്കാർ നടത്തി വരികയാണ്. 36 പേരുടെ കുടുംബങ്ങള്‍ക്ക് ഇതിനോടകം തുക കൈമാറിയിട്ടുണ്ട്.


 

click me!