ഗവർണർ സർക്കാർ പോരിൽ ഇനിയെന്ത്?കണ്ണൂർ വിസി നിയമനത്തിൽ പ്രോസിക്യൂഷൻ അനുമതി നൽകുമോ?

Published : Oct 28, 2022, 06:11 AM ISTUpdated : Oct 28, 2022, 08:15 AM IST
ഗവർണർ സർക്കാർ പോരിൽ ഇനിയെന്ത്?കണ്ണൂർ വിസി നിയമനത്തിൽ പ്രോസിക്യൂഷൻ അനുമതി നൽകുമോ?

Synopsis

ധനമന്ത്രിയിലുള്ള പ്രീതി പിൻവലിച്ച ഗവർണ്ണർ തുടർ നടപടിയിൽ തീരുമാനമെടുത്തില്ല. മന്ത്രിയിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നായിരുന്നു ഗവർണർക്ക് മുഖ്യമന്ത്രി നൽകിയ മറുപടി


തിരുവനന്തപുരം : ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെ കണ്ണൂർ വിസി നിയമന പരാതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗവർണ്ണർ പ്രോസിക്യൂഷൻ അനുമതി നൽകുമോ എന്നതിൽ ആകാംക്ഷ. വിസി നിയമനത്തിൽ മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തിയെന്ന ഗവർണറുടെ തുറന്ന് പറച്ചിലിൻറെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് വിജിലൻസ് കോടതിയെ സമീപിച്ചത്. പരാതിയിൽ ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി തേടിയിരിക്കുകയാണ് ജ്യോതികുമാർ. സർക്കാർ നിലപാട് അറിഞ്ഞശേഷമാകും ഗവർണർ തീരുമാനമെടുക്കുക.

 

നേരത്തെ ലാവലിൻ കേസിൽ സർക്കാർ നിലപാട് തള്ളിക്കൊണ്ടായിരുന്നു ഗവർണറായി ആർഎസ് ഗവായി പിണറായി വിജയനെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയത്. ഇതിനിടെ ധനമന്ത്രിയിലുള്ള പ്രീതി പിൻവലിച്ച ഗവർണ്ണർ തുടർ നടപടിയിൽ തീരുമാനമെടുത്തില്ല. മന്ത്രിയിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നായിരുന്നു ഗവർണർക്ക് മുഖ്യമന്ത്രി നൽകിയ മറുപടി

മുഖ്യമന്ത്രിയുടെ പിന്തുണയും ഗവര്‍ണറുടെ പ്രീതിയും വേണം: നിലപാട് വ്യക്തമാക്കി രാജ്ഭവൻ, അടുത്ത നീക്കമെന്ത്?


 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്