നയപ്രഖ്യാപനം: ഗവർണറെ തള്ളി നിയമസഭ; മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിൻ്റെ പൂർണരൂപം അംഗീകരിച്ചു

Published : Feb 24, 2026, 11:15 AM IST
kerala assembly session

Synopsis

നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങൾ ഉൾപ്പെടെ, മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിന് നിയമസഭ അംഗീകാരം നൽകി. താൻ പ്രസംഗിച്ചത് അംഗീകരിക്കണമെന്ന ഗവർണറുടെ ആവശ്യം തള്ളിയ സഭ, മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയമാണ് പാസാക്കിയത്.

തിരുവനന്തപുരം: നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെ തള്ളി നിയമസഭ. മന്ത്രിസഭാ അംഗീകരിച്ച തന്റെ പ്രസംഗത്തിനാണ് സാധുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. താൻ പ്രസംഗിച്ചത് അംഗീകരിക്കണമെന്ന ഗവർണർ രാജേന്ദ്ര അർലേക്കറുടെ ആവശ്യം കീഴ്‌വഴക്കവും ചട്ടവും നിരത്തിയാണ് നിയമസഭ തള്ളിയത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വായിക്കാതെ വിട്ടിരുന്നു. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നായിരുന്നു ഗവർണറുടെ പിന്നീട് വന്ന പ്രതികരണം. എന്നാൽ ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വായിക്കുകയും ഗവർണറുടെ നടപടിയെ വിമർശിക്കുകയും ചെയ്തിരുന്നു.

തൻ്റെയും മുഖ്യമന്ത്രിയുടെയും നയപ്രഖ്യാപന പ്രസംഗ വീഡിയോ ആവശ്യപ്പെട്ട് ഗവർണറുടെ ഓഫീസ് നിയമസഭാ സ്‌പീക്കർ എഎൻ ഷംസീറിന് കത്തയച്ചിരുന്നു. എന്നാൽ ഇതിന് സ്‌പീക്കർ മറുപടി നൽകിയിരുന്നില്ല. പ്രസംഗങ്ങളുടെ വീഡിയോ ആവശ്യപ്പെട്ട് ഗവർണർ നൽകിയ രഹസ്യ സ്വഭാവമുള്ള കത്ത് മാധ്യമങ്ങൾക്ക് ചോർന്നുവെന്ന സ്പീക്കറുടെ ആരോപണം പിന്നീട് ലോക്ഭവൻ തള്ളി. കത്തിന് മറുപടി നൽകില്ലെന്ന് പറഞ്ഞുള്ള സ്പീക്കറുടെ വാർത്താസമ്മേളനം മര്യാദാ ലംഘനമാണെന്നും ഭരണഘടനാ സ്ഥാപനത്തിൻ്റെ അന്തസിന് യോജിക്കാത്തതെന്നും ലോക്ഭവൻ വിമർശിച്ചു. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോൾ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം നിയമസഭ അംഗീകരിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം; സർക്കാരിന് തിരിച്ചടി, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനവുമായി ഹൈക്കോടതി
ചെലവ് 56000 കോടി രൂപ, ടിക്കറ്റ് നിരക്കും കുറയും; പുതിയ അതിവേഗ റെയില്‍വേ പാതയുമായി ഇ ശ്രീധരന്‍