
തിരുവനന്തപുരം: ലോക്ഡൗണ്‍ കാരണം ദുരിത ജീവിതം നയിക്കുന്ന തെരുവ് ഗായകന് സഹായവുമായി സർക്കാർ. റൊണാൾഡിനെ സംരക്ഷിക്കുമെന്ന് മന്ത്രി ആന്‍റണി രാജു അറിയിച്ചു. വൃക്ക രോഗിയായ മൂത്ത മകന് ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. റൊണാൾഡിന്‍റെ സ്ഥിതി പരിശോധിക്കാൻ കളക്ടർക്ക് നിർദ്ദേശം നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പട്ടിണി കാരണം വൃക്ക വിൽക്കാൻ തീരുമാനിച്ച റൊണാൾഡിന്‍റെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ലോക്ഡൗണ്‍ കാരണം ജീവിതം വഴിമുട്ടിയ തെരുവ് ഗായകൻ ഗത്യന്തരമില്ലാതെയാണ് വൃക്ക വിൽക്കാൻ ഒരുങ്ങിയത്. ആവശ്യമുള്ളവർ സമീപിക്കണമെന്ന ബോർഡുമായി തിരുവനന്തപുരം നഗരത്തിലൂടെ സഞ്ചരിക്കുകയാണ് ഭിന്നശേഷിക്കാരനായ റൊണാൾഡ്.
റൊണാൾഡിന്‍റെ അക്കൗണ്ട് വിവരങ്ങള്‍
A/C No.67159589031
SBI ശംഖുമുഖം ബ്രാഞ്ച്
Mob. 8848435258
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam