എംബിബിഎസ് സീറ്റ് വര്‍ധന; സ്വാശ്രയകോളേജുകൾക്ക് നൽകിയ അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു

By Web TeamFirst Published Jun 12, 2019, 5:20 PM IST
Highlights

മുന്‍ നിലപാട് തിരുത്തിയ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കി സ്വാശ്രയ കോളേജുകള്‍ക്ക് കത്തയച്ചു. 

തിരുവനന്തപുരം: എംബിബിഎസ് സീറ്റ് വര്‍ധന സര്‍ക്കാര്‍ കോളേജുകള്‍ക്ക് മാത്രം പരിമിതപ്പെടുത്തി. നേരത്ത സീറ്റ് വര്‍ധിപ്പിക്കുന്നതിന് സ്വാശ്രയകോളേജുകൾക്ക് നൽകിയ അനുമതി സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. പരാതി ഉണ്ടെങ്കില്‍ സ്വാശ്രായ കോളേജുകള്‍ക്ക് എംസിഐയെ സമീപിക്കാം. മുന്‍ നിലപാട് തിരുത്തിയ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കി സ്വാശ്രയ കോളേജുകള്‍ക്ക് കത്തയച്ചു. 

click me!