കൊച്ചി കപ്പൽ അപകടം: വിഴിഞ്ഞം സീപോർട്ടിനെയും എംഎസ് സിയെയും കക്ഷിയാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ

Published : Jul 30, 2025, 04:30 PM ISTUpdated : Jul 30, 2025, 04:33 PM IST
Msc Elsa ship accident

Synopsis

കേരള ഹൈക്കോടതിയിൽ അടക്കമുള്ള കപ്പൽ അപകടവുമായി ബന്ധപ്പെട്ട ഹർജികളുടെ വിവരങ്ങളും ട്രൈബ്യൂണൽ തേടി.

കൊച്ചി : കൊച്ചി തീരത്ത് എം എസ് സി എൽസ കപ്പൽ മുങ്ങിയ സംഭവത്തിൽ വിഴിഞ്ഞം സീ പോർട്ടിനെയും, കപ്പൽ കമ്പനിയായ എം എസ് സിയെയും കക്ഷിയാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശം. കേരള ഹൈക്കോടതിയിൽ അടക്കമുള്ള കപ്പൽ അപകടവുമായി ബന്ധപ്പെട്ട ഹർജികളുടെ വിവരങ്ങളും ട്രൈബ്യൂണൽ തേടി. കപ്പൽ അപകടം പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കിയെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

സർക്കാർ ഹൈക്കോടതിയിൽ

നേരത്തെ എം എസ് സി എൽസ കപ്പൽ അപകടത്തിൽ നഷ്ടപരിഹാരം തേടി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പരിസ്ഥിതി വകുപ്പാണ് കേരളത്തിന്റെ തീരത്തിന് കനത്ത നഷ്ടം ഉണ്ടായെന്ന് കോടതിയെ അറിയിച്ചത്. 9531 കോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി സർക്കാർ ആവശ്യപ്പെടുന്നത്. 2017ലെ അഡ്മിറാലിറ്റി നിയമം അനുസരിച്ച് നടപടിയെടുക്കണമെന്നാണ് സർക്കാർ ആവശ്യം. തീരദേശനഷ്ടം, പരിസ്ഥിതി ആഘാതം എന്നിവ പരിശോധിക്കാൻ നിയോഗിച്ച കമ്മിറ്റികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ മെയ് 24 നാണ് കൊച്ചി തീരത്തിന് 30 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ വെച്ച് എം. എസ്. സി എൽസ 3 എന്ന കപ്പൽ മുങ്ങിയത്. കപ്പലിൽ അപകടകരമായ രാസവസ്തുക്കൾ അടങ്ങിയ  കണ്ടെയ്‌നറുകളുണ്ടായിരുന്നു. ഇവയിൽ കാൽസ്യം കാർബൈഡ് അടങ്ങിയ 12 കണ്ടെയ്‌നറുകളും റബ്ബർ കലർന്ന രാസമിശ്രിതം അടങ്ങിയ ഒരു കണ്ടെയ്‌നറും ഉൾപ്പെടുന്നു. കപ്പൽ മുങ്ങിയതോടെ കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകൾ കേരളത്തിന്റെ തീരത്തേക്ക് ഒഴുകിയെത്തി. തിരുവനന്തപുരം വരെ കണ്ടെയിനറുകളെത്തി. ഇത് വലിയ തോതിൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമായെന്നാണ് വിവരം. കപ്പലപകടം മത്സ്യബന്ധന മേഖലയെയും സാരമായി ബാധിച്ചു.  

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അച്ചടക്കത്തിന്‍റെ ഒരു ദശകം, ഫലപ്രാപ്തിയുടെ ഒരു വർഷം; 2025ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭരണത്തിന്‍റെ ശക്തിയെ എങ്ങനെ പ്രതിഫലിപ്പിച്ചു?
ന്യൂ ഇയർ ഗിഫ്റ്റ് എന്ന പേരിൽ അക്കൗണ്ട് കാലിയാക്കുന്ന സ്ക്രാച്ച് കാർഡ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്