കോട്ടയത്ത് മണ്ണിടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ,രക്ഷിക്കാൻ തീവ്രശ്രമം

Published : Nov 17, 2022, 11:27 AM ISTUpdated : Nov 17, 2022, 11:29 AM IST
കോട്ടയത്ത് മണ്ണിടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ,രക്ഷിക്കാൻ തീവ്രശ്രമം

Synopsis

ഫയ‍ർഫോഴ്സും പൊലീസുമെത്തി നടത്തിയ രക്ഷാ ശ്രമത്തെ തുടർന്ന് നിഷാന്തിന്‍റെ അരഭാഗത്തിന് മുകളിൽ വരെ ഉളള ഭാഗത്തെ മണ്ണ് പൂ‍ർണമായും നീക്കി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണ്ണ് നീക്കാനുള്ള ശ്രമം നടക്കുന്നത്

 

കോട്ടയം: കോട്ടയം മറിയപ്പള്ളിയിൽ നിർമ്മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിക്കാൻ തീവ്ര ശ്രമം. ബംഗാൾ സ്വദേശി സുശാന്താണ് ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തിൽ പെട്ടത്. രാവിലെ 9.30ഓടെയായിരുന്നു സംഭവം. ഒരു വീടിന്‍റെ നിർമാണ പ്രവ‍ർത്തനം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് നിഷാന്ത് കൂടുതൽ ആഴത്തിലേക്ക് പോകുകയായിരുന്നു.

ഫയ‍ർഫോഴ്സും പൊലീസുമെത്തി നടത്തിയ രക്ഷാ ശ്രമത്തെ തുടർന്ന് നിഷാന്തിന്‍റെ അരഭാഗത്തിന് മുകളിൽ വരെ ഉളള ഭാഗത്തെ മണ്ണ് പൂ‍ർണമായും നീക്കി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണ്ണ് നീക്കാനുള്ള ശ്രമം നടക്കുന്നത്. കൂടുതൽ മണ്ണ് ഇടിയാനുള്ള സാഹചര്യം കണക്കിലെടുത്ത് അതീവ ശ്രദ്ധയോടെ ആണ് മണ്ണ് നീക്കുന്നത്. രക്ഷാ പ്രവർത്തകരോട് സംസാരിക്കുന്ന അവസ്ഥയിലായി സുശാന്ത്. മണ്ണിനടിയിൽ കിടന്ന സമയം ഓക്സിജൻ നൽകിയിരുന്നു . ഡോക്ടര്‍മാരടക്കം വിപുലമായ മെഡിക്കൽ സംവിധാനങ്ങളും തയാറായി നിൽക്കുന്നുണ്ട്.

 

മണ്ണിനടിയിൽ നിന്ന് പുറത്തെടുക്കുന്ന സുശാന്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട് . ഒരു മണിക്കൂറിലേറെ സുശാന്ത് മണ്ണിനടിയിൽ കിടന്നിരുന്നു. ശരീര ഭാഗങ്ങളിൽ പരിക്ക് പറ്റാതെ പുറത്തെടുക്കാനാണ് തീവ്രശ്രമമാണ് നടക്കുന്നത്

 

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം