ടി.സിദ്ദീഖ് എംഎൽഎയുടെ സുരക്ഷ ചുമതലയുള്ള പൊലീസുകാരന് സസ്പെൻഷൻ

Published : Jun 26, 2022, 03:11 PM IST
ടി.സിദ്ദീഖ് എംഎൽഎയുടെ സുരക്ഷ ചുമതലയുള്ള പൊലീസുകാരന് സസ്പെൻഷൻ

Synopsis

ഇന്നലെ കോൺ​ഗ്രസ് പ്രതിഷേധറാലിക്കിടെയുണ്ടായ സംഘ‍ർഷത്തിൽ പൊലീസുകാരെ ആക്രമിച്ചു എന്ന് ആരോപിച്ചാണ്  ടി.സിദ്ധീഖിൻ്റെ ​ഗൺമാൻ സിബിനെ സസ്പെൻഡ് ചെയ്തത്.  

കൽപ്പറ്റ: കോൺ​ഗ്രസ് നേതാവും കൽപ്പറ്റ എംഎൽഎയുമായ ടി.സിദ്ധീഖിൻ്റെ സുരക്ഷാ ചുമതലയുള്ള ​ഗൺമാനെ സസ്പെൻഡ് ചെയ്തു. ഇന്നലെ കോൺ​ഗ്രസ് പ്രതിഷേധറാലിക്കിടെയുണ്ടായ സംഘ‍ർഷത്തിൽ പൊലീസുകാരെ ആക്രമിച്ചു എന്ന് ആരോപിച്ചാണ്  ടി.സിദ്ധീഖിൻ്റെ ​ഗൺമാൻ സിബിനെ സസ്പെൻഡ് ചെയ്തത്.  

എംഎൽഎയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാരൻ ഇന്നലെ കൽപറ്റ ടൗണിൽ നടന്ന കോൺ​ഗ്രസ് റാലിക്കിടെ ക്രമസമാധാന ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചെന്ന സ്പെഷ്യൽ ബ്രാഞ്ചിൻ്റെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ആണ് വയനാട് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. സിബിൻ സംഘ‍ർഷത്തിനിടെ മറ്റു പൊലീസുകാരെ ആക്രമിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തുവെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ