ഗുരുവായൂർ ദേവസ്വത്തിൻ്റെ ആന മുരളി ചെരിഞ്ഞു

Published : Aug 12, 2020, 10:21 PM IST
ഗുരുവായൂർ ദേവസ്വത്തിൻ്റെ ആന മുരളി ചെരിഞ്ഞു

Synopsis

1981 ൽ ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള  മുരളി ലോഡ്ജ് ഉടമയാണ് ആനയെ ക്ഷേത്രത്തിൽ നടയിരുത്തിയത്. 

തൃശ്ശൂർ: ഗുരുവായൂർ ദേവസ്വത്തിൻ്റെ ആനയായ മുരളി ചെരിഞ്ഞു. അസുഖം ബാധിച്ചതിനെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു മുരളി. ഇതിനെ തുടർന്ന് 20 വർഷമായി എഴുന്നള്ളിപ്പുകൾക്ക് പോയിരുന്നില്ല. 

1981 ൽ ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള  മുരളി ലോഡ്ജ് ഉടമയാണ് ആനയെ ക്ഷേത്രത്തിൽ നടയിരുത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം  ആനയുടെ മൃതശരീരം നാളെ കൊടനാട് വനത്തിൽ എത്തിച്ച് സംസ്കരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ശബരിമലയിൽ വൻഭക്തജനത്തിരക്ക്, നാളെ മുതൽ കേരളീയ സദ്യ
ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ വിധി ഇന്ന്