ഗുരുവായൂരിലെ ഇടതുകോട്ട കാത്ത് എന്‍ കെ അക്ബര്‍, ജയം 1998 വോട്ടുകള്‍ക്ക്, ചലനമുണ്ടാക്കാതെ ബി ഗോപാലകൃഷ്ണന്‍

Published : May 04, 2026, 06:12 PM IST
N. K. Akbar-Guruvayur

Synopsis

ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ഇക്കുറി എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും തമ്മില്‍ വാശിയേറിയ പോരാട്ടം ദൃശ്യമായിരുന്നു.

ഗുരുവായൂർ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ എന്‍ കെ അക്ബറിന് ജയം. 2006 മുതൽ ഇടത് വേരോട്ടമുള്ള മണ്ണിൽ യുഡിഎഫിനായി മത്സരിച്ച മുസ്ലീം ലീഗിന്‍റെ സി എച്ച് റഷീദിനെതിരെ 1998 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സിപിഎമ്മിന്‍റെ എൻ കെ അക്ബര്‍ വിജയിച്ചത്. എന്‍ കെ അക്ബര്‍ 66069 വോട്ടുകൾ നേടിയപ്പോള്‍ പ്രധാന എതിരാളികളായ സി എച്ച് റഷീദ് 64071 വോട്ടുകൾ നേടി. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ബിജെപിയുടെ അഡ്വ ബി ഗോപാലകൃഷ്ണന്‍ 28947 വോട്ടുകളാണ് ലഭിച്ചത്.

ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ഇക്കുറി എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും തമ്മില്‍ വാശിയേറിയ പോരാട്ടം ദൃശ്യമായിരുന്നു. ഇതുവരെ നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ ഏഴ് തവണയും ഗുരുവായൂരില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. എന്നാൽ 2006 മുതൽ ഇടത് മുന്നണിക്കായിരുന്നു ഗുരുവായൂരില്‍ വിജയം.

2021ൽ എന്‍.കെ അക്ബർ മണ്ഡലം നിലനിർത്തി. ഇത്തവണ ഗുരുവായൂരില്‍ എൽഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്‌ണന്‍റെ വർഗീയ പരാമർശവും, സിപിഎം- ബിജെപി ഡീൽ ആരോപണവും തെരഞ്ഞെടുപ്പിൽ വലിയ ചർച്ചാ വിഷയമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചേർത്തലയിൽ പി. പ്രസാദിന് വിജയം
മുഖ്യമന്ത്രിയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി കെസി വേണുഗോപാല്‍, ഹൈക്കമാൻഡ് അതിവേഗം തീരുമാനിക്കും; 'ഈ കോൺഗ്രസ് വിജയം റിയല്‍ കേരള സ്റ്റോറി'