ഗുരുവായൂർ ക്ഷേത്രം നാളെ തുറക്കും; ഒരു ദിനം 300 പേർക്ക് പ്രവേശനം, വിവാഹങ്ങൾക്കും അനുമതി

Web Desk   | Asianet News
Published : Jun 23, 2021, 01:08 PM IST
ഗുരുവായൂർ ക്ഷേത്രം നാളെ തുറക്കും; ഒരു ദിനം 300 പേർക്ക് പ്രവേശനം, വിവാഹങ്ങൾക്കും അനുമതി

Synopsis

ഒരേ സമയം15 പേർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാനാകുക. പ്രവേശനം ഓൺ ലൈൻ ബുക്കിംഗിലൂടെയായിരിക്കും

തൃശൂർ: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിന് ശേഷം ഗുരുവായൂർ ക്ഷേത്രം നാളെ വീണ്ടും തുറക്കാൻ തീരുമാനം. ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ഗുരുവായൂർ ക്ഷേത്രം തുറക്കുന്നത്. കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

ഒരു ദിവസം 300 പേർക്കായിരിക്കും പ്രവേശനമുണ്ടായിരിക്കുക. ഒരേ സമയം15 പേർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാനാകുക. വിവാഹങ്ങൾക്കും നാളെ മുതൽ അനുമതിയുണ്ടായിരിക്കും. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഓൺ ലൈൻ ബുക്കിംഗിലൂടെയായിരിക്കുമെന്നും അറിയിപ്പുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി പതിനാറിൽ  കുറഞ്ഞ സ്ഥലങ്ങളിൽ ഉപാധികളോടെ ആരാധനാലയങ്ങൾ തുറക്കാമെന്ന് ഇന്നലെയാണ് തീരുമാനിച്ചത്. ക‍ർശനമായും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

എല്ലാം സിസിടിവി കണ്ടു; കാസർകോട് പൊലീസിൻ്റെ വ്യാജ എഫ്ഐആറിനെതിരെ പരാതിയുമായി 19കാരി; എസ്ഐക്ക് കുരുക്ക്
കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം