ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത മാസം മുതൽ 1000 പേർക്ക് ദർശനം

By Web TeamFirst Published Aug 30, 2020, 7:31 PM IST
Highlights

നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതല്ല. നാളെ മുതൽ ക്ഷേത്രത്തിൽ ദിവസവും 60 വിവാഹങ്ങൾക്ക് അനുമതിയുണ്ട്.   വാഹനപൂജയും തുടങ്ങും. 

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്തമ്പർ 10 മുതൽ 1000 പേർക്ക് ദർശനം അനുവദിക്കും. വെര്‍ച്വല്‍ ക്യൂ വഴിയാകും ദർശനം അനുവദിക്കുക. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മുൻകൂർ ഓൺലൈൻ ബുക്കിം​ഗ് ചെയ്ത് വരുന്നവർക്ക് അനുവദിച്ച സമയക്രമപ്രകാരമാണ് ദർശനം അനുവദിക്കുക. ഇതിനായുള്ള ബുക്കിംഗ് നാളെ മുതൽ തുടങ്ങും. 

നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതല്ല. നാളെ മുതൽ ക്ഷേത്രത്തിൽ ദിവസവും 60 വിവാഹങ്ങൾക്ക് അനുമതിയുണ്ട്.   വാഹനപൂജയും തുടങ്ങും. നേരത്തെ 40 വിവാഹങ്ങളാണ് ഒരു ദിവസം അനുവദിച്ചിരുന്നത്. അതേസമയം, ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയെ തെരഞ്ഞെടുക്കാള്ള അഭിമുഖം സെപ്തംബർ 14 ന് രാവിലെ 8.30 മുതൽ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വെച്ചും നറുക്കെടുപ്പ് സെപ്തമ്പർ 15 ന് ഉച്ച പൂജക്ക് ശേഷം നാലമ്പലത്തിനകത്ത് വെച്ചും നടത്തും.

click me!