ഹക്കീം ഫൈസി ആദൃശ്ശേരി കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

Published : Feb 22, 2023, 05:59 AM ISTUpdated : Feb 22, 2023, 09:56 AM IST
ഹക്കീം ഫൈസി ആദൃശ്ശേരി കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

Synopsis

ഇന്നലെ രാത്രി ഹക്കീം ഫൈസി ആദ്യശ്ശേരിയെ പണക്കാട്ടേക്ക് വിളിച്ചുവരുത്തിയ സിഐസി പ്രസിഡന്റ് കൂടിയായ സാദിഖലി തങ്ങള്‍ രാജി ആവശ്യപ്പെടുകയായിരുന്നു

 

മലപ്പുറം : ഹക്കീം ഫൈസി ആദൃശ്ശേരി കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. സമസ്തയുടെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് സിഐസി പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെ രാത്രി ആദൃശ്ശേരിയെ വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു.

 

ഹക്കീം ഫൈസി ആദൃശ്ശേരിയെ ബഹിഷ്ക്കരിക്കണമെന്ന് സമസ്ത യുവജന, വിദ്യാര്‍ത്ഥി വിഭാഗം യോഗം ചേര്‍ന്ന് തീരുമാനമെടുത്തതിന് ശേഷം സാദിഖലി തങ്ങള്‍ അദൃശ്ശേരിയുമായി വേദി പങ്കിട്ടത് വിവാദമായതിന് പിന്നാലെയാണ് രാജി. ഇന്നലെ രാത്രി ഹക്കീം ഫൈസി ആദ്യശ്ശേരിയെ പണക്കാട്ടേക്ക് വിളിച്ചുവരുത്തിയ സിഐസി പ്രസിഡന്റ് കൂടിയായ സാദിഖലി തങ്ങള്‍ രാജി ആവശ്യപ്പെടുകയായിരുന്നു.

കൂടിക്കാഴ്ചയില്‍ പികെ കുഞ്ഞാലിക്കുട്ടിയും ആബിദ് ഹൂസൈന്‍ തങ്ങളും പങ്കെടത്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഒന്നും പ്രതികരിക്കാതെയാണ് ഹക്കീം ഫൈസി ആദൃശ്ശേരി മടങ്ങിയത്. ആദൃശ്ശേരി ഇന്ന് രാജിക്കത്ത് നല്‍കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.

സമസ്ത കടുത്ത വിയോജിപ്പ് അറിയിച്ചതോടെ ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന പ്രതികരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. സമസ്തയും സി.ഐ.സി ജനറല്‍ സെക്രട്ടറിയും വാഫി സംവിധാനത്തിന്റെ ബുദ്ധികേന്ദ്രവുമായ ഹക്കീ ഫൈസി ആദൃശ്ശേരിയുമായുള്ള ഭിന്നത കഴിഞ്ഞ കുറച്ചു മാസങ്ങളായി രൂക്ഷമായിരുന്നു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി എല്ലാഘടകങ്ങളില്‍ നിന്നും ഹക്കീ ഫൈസി ആദൃശ്ശേരിയെ നേരത്തെ സമസ്ത പുറത്താക്കിയിരുന്നു

ഹക്കീം ഫൈസി അദൃശ്ശേരിയെ ബഹിഷ്കരിക്കുമെന്ന് സമസ്ത യുവജനവിഭാഗം

PREV
click me!

Recommended Stories

കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'
കീഴടങ്ങിയേക്കില്ല; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ