നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; 83. 5 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Published : Aug 25, 2020, 01:36 PM ISTUpdated : Oct 03, 2020, 10:07 PM IST
നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; 83. 5 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Synopsis

നീ ക്യാപിൽ ഒളിപ്പിച്ച നിലയിലുള്ള ഒന്നരക്കിലോ സ്വർണമാണ് പിടികൂടിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയും പിടിയിലായി.

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 83. 5 ലക്ഷം രൂപയുടെ സ്വർണം ഡിഐർഐ പിടികൂടി. നീ ക്യാപിൽ ഒളിപ്പിച്ച നിലയിലുള്ള ഒന്നരക്കിലോ സ്വർണമാണ് പിടികൂടിയത്. എയർ അറേബ്യ വിമാനത്തിലാണ് സ്വർണം കടത്താന്‍ ശ്രമിച്ചത്. മലപ്പുറം സ്വദേശി കെ സജീവാണ് പിടിയിലായത്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു വിഭാഗം കെഎസ്ഇബി മീറ്റർ റീഡർമാർ നടത്തിയ സമരം പിൻവലിച്ചു
'കൗൺസിൽ രേഖകളിൽ കൃത്രിമം നടത്തി', സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; 'സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും'