
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ പദ്ധതിയുടെ മുഴുവൻ ഉത്തരവാദിത്തവും അനന്തുകൃഷ്ണനെന്ന് പ്രതി ആനന്ദകുമാർ. മുഴുവൻ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ അക്കൗണ്ടിലൂടെയാണെന്നും ആനന്ദകുമാർ പറഞ്ഞു. മറ്റ് ഡയറക്ടർമാർക്കോ സായിഗ്രാമിനോ തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്നും ആനന്ദകുമാർ വിശദീകരിച്ചു. പദ്ധതിക്കായി വൻതുക പിരിച്ച സമയത്ത് എൻജിഒ കോൺഫെഡറേഷനിൽ നിന്നും രാജിവെച്ചുവെന്നും രാജിക്കത്ത് ആരും സ്വീകരിക്കാതെ തിരിച്ചു തന്നുവെന്നും ആനന്ദകുമാർ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam