
തിരുവനന്തപുരം: ശബരിമല പ്രശ്നം തെരഞ്ഞെടുപ്പില്‍ എങ്ങിനെ പ്രതിഫലിച്ചുവെന്ന് രാഷ്ട്രീയകക്ഷികള്‍ വിലയിരുത്തട്ടെയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പദ്മകുമാര്‍. ബോര്‍ഡിന് രാഷ്ട്രീയമില്ല. അതിനാല്‍ വിലയിരുത്തലിനില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നിൽ ഔഷധ ഗുണമില്ലെന്നായിരുന്നു ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് ദേവസ്വം ബോർഡ് പ്രസിഡണ്ടിന്റെ മറുപടി. ശബരിമലയിൽ നിന്ന് സ്വർണ്ണം നഷ്ടമായെന്ന വ്യാജ വാർത്തകൾക്ക് പിന്നിൽ ശബരിമലയെ തകർക്കാനുള്ള ശ്രമമാണെന്നും എ പദ്മകുമാര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam