ലക്ഷദ്വീപിലെ പാട്ടഭൂമിയിലെ അനധികൃത നി‍ർമ്മാണങ്ങൾ പൊളിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

Published : Mar 26, 2022, 11:14 PM IST
ലക്ഷദ്വീപിലെ പാട്ടഭൂമിയിലെ അനധികൃത നി‍ർമ്മാണങ്ങൾ പൊളിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

Synopsis

തീരമേഖലയിലെ അനധികൃത നിർമ്മാണങ്ങൾ സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന ആരോപണം സംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു

കൊച്ചി: പാട്ടത്തിന് കൊടുത്ത സർക്കാർ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ ഉത്തരവ് തടഞ്ഞ് കേരള ഹൈക്കോടതി. തീരത്തുള്ള മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചു നീക്കാനുള്ള  കളക്ടറുടെ ഉത്തരവിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. വിശദമായ വാദം കേൾക്കാനായി ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.  തീരമേഖലയിലെ അനധികൃത നിർമ്മാണങ്ങൾ സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന ആരോപണം സംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് പരിഗണിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു