ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് രാഷ്ട്രീയ വിലക്കും സിനിമാ വിലക്കും ഇനി ഇല്ല; വ്യവസ്ഥകള്‍ റദ്ദാക്കി ഹൈക്കോടതി

Published : Mar 16, 2019, 08:24 PM ISTUpdated : Mar 16, 2019, 09:53 PM IST
ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക്  രാഷ്ട്രീയ വിലക്കും സിനിമാ വിലക്കും ഇനി ഇല്ല; വ്യവസ്ഥകള്‍ റദ്ദാക്കി ഹൈക്കോടതി

Synopsis

ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്നും സിനിമയ്ക്ക് പോകരുതെന്നും വിലക്കേര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കി. 

കൊച്ചി: ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്നും സിനിമയ്ക്ക് പോകരുതെന്നും വിലക്കേര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കി. ഈ വ്യവസ്ഥകള്‍ മൌലികാവകാശ ലംഘനമാണെന്നും കോടതി പറഞ്ഞു. ആണ്‍കുട്ടികള്‍ക്കുള്ള അവകാശങ്ങള്‍ എല്ലാം പെണ്‍കുട്ടികള്‍ക്കും ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ മുഹമ്മദ്‌ മുഷ്ത്താഖിന്റെ ഉത്തരവ്.

തൃശൂര്‍ കേരളവര്‍മ്മ കോളേജ് ഹോസ്റ്റലിലെ രണ്ട് പെണ്‍കുട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹോസ്റ്റലില്‍ താമസിക്കുന്നവർ രാഷ്‌ട്രീയ പ്രവർത്തനങ്ങളിലോ പ്രകടനങ്ങളിലോ യോഗങ്ങളിലോ പങ്കെടുക്കരുത്‌, വാർഡൻ അനുവദിക്കുന്ന ദിവസം മാത്രമേ സിനിമയ്‌ക്ക്‌ പോകാവൂ, സെക്കൻഡ്‌ ഷോയ്‌ക്ക്‌ പോകാൻ പാടില്ല തുടങ്ങിയ നിരവധി വ്യവസ്ഥകളാണ് വിദ്യാര്‍ത്ഥിനികള്‍ ചോദ്യം ചെയ്തത്.

രാഷ്‌ട്രീയ പരിപാടിയില്‍ പങ്കെടുക്കാൻ പാടില്ല എന്ന നിലപാടിന്‌ അച്ചടക്കം നടപ്പാക്കുന്നതുമായി ബന്ധമില്ലെന്ന് കോടതി പറഞ്ഞു. ഇന്ത്യയിലെ ഏത്‌ പൗരനും അയാളുടെ രാഷ്‌ട്രീയ കാഴ്‌ചപ്പാട്‌ പുലർത്താനും ആശയങ്ങൾ പ്രകടിപ്പിക്കാനും  മൗലികാവകാശമുണ്ട്‌. രാഷ്‌ട്രീയ പ്രവർത്തനത്തിനുള്ള വിലക്ക്‌ മൗലികാവകാശ ലംഘനമാണ്‌. അതുകൊണ്ട്‌ ആ വ്യവസ്ഥ റദ്ദാക്കുകയാണ്‌ എന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. അതുപോലെ തന്നെ സിനിമ കാണുന്നതൊക്കെ ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്‌. ഫസ്‌റ്റ്‌ഷോയ്‌ക്ക്‌ പോകണമോ, സെക്കൻഡ്‌ ഷോയ്‌ക്ക്‌ പോകണമോ എന്നുള്ളതൊക്കെ വിദ്യാർഥിനികൾക്ക്‌ തീരുമാനിക്കാം. ഇതിൽ മറ്റുള്ളവർക്ക്‌ ഇടപടാനാകില്ല. മൗലികാവകാശത്തിന്‌ വിരുദ്ധമാകുന്ന വ്യവസ്‌ഥകൾ ഹോസ്റ്റല്‍ അധികൃതര്‍ക്ക് ഏർപ്പെടുത്താനുമാകില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്