
കൊച്ചി: നിപ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ പഞ്ചായത്തായ വടക്കേക്കരയിൽ ആളുകൾ കൂടുന്ന എല്ലാ പൊതു, സ്വകാര്യ പരിപാടികളും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. വിവാഹങ്ങൾ അടക്കമുള്ള ചടങ്ങുകൾ ഒഴിവാക്കാനാണ് നിർദ്ദേശം. മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകൾ നാളെ തുറക്കാനിരിക്കെ വടക്കേക്കരയിലേയും സമീപപ്രദേശങ്ങളിലേയും സ്കൂളുകൾ നാളെ തുറക്കണോ എന്ന കാര്യത്തിൽ ഇന്ന് വൈകുന്നേരത്തോടെ തീരുമാനമുണ്ടാകും.
പനി ലക്ഷണങ്ങളോടെയും നിപ ബാധിതനായ യുവാവുമായി അടുത്ത് ഇടപഴകിയതിനെ തുടർന്നും നിരീക്ഷണത്തിലുള്ളവർ 21 ദിവസം വീട്ടിൽ ഒറ്റയ്ക്ക് കഴിയണമെന്നും ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശമുണ്ട്. നിലവിൽ 313 പേരാണ് നിരീക്ഷണത്തിലുള്ളതെങ്കിലും നിപ്പ വൈറസ് ബാധിച്ച വിദ്യാർത്ഥിയുമായി നേരിട്ട് ഇടപെട്ടവരെ മാത്രം ഉൾപ്പെടുതച്തി പ്രത്യേക പട്ടിക തയ്യാറാക്കും. ഇവരെയാകും കൂടുതൽ നിരീക്ഷിക്കുക.
വടക്കേക്കര തുരുത്തിപ്പുറം സ്വദേശിയിലാണ് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതെങ്കിലും വൈറൈസ് ബാധയുടെ ഉറവിടം കണ്ടെത്താൻ ഇതുവരെ ആരോഗ്യ വകുപ്പിന് സാധിച്ചിട്ടില്ല. വടക്കേക്കരയുടെയും സമീപത്തെയും അഞ്ച് പഞ്ചായത്തുകളിലെ ആരോഗ്യ പ്രവർത്തകർ , അംഗന വാടി ടീച്ചർമാർ, സാമൂഹ്യ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് ഇന്ന് ബോധവൽക്കരണ ക്ളാസും പരിശീലന പരിപാടിയും തുടങ്ങിയിട്ടുണ്ട്. വരും ദിവസം ഇവരുടെ നേതൃത്തിൽ ഗ്രാമങ്ങളിൽ ബോധവൽക്കരണം നടത്തും. തൃശ്ശൂർ, കൊല്ലം അടക്കമുള്ള ജില്ലകളിലുള്ളവർ നിരീക്ഷണത്തിലുണ്ടെങ്കിലും ഇവരിലാർക്കും പനി ലക്ഷണങ്ങളില്ല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam