പാലക്കാട്‌ രണ്ടിടങ്ങളിലുണ്ടായ ഭക്ഷ്യ വിഷബാധ; കാരണം ഷിഗല്ലയെന്ന് ആരോഗ്യവകുപ്പ്

Published : Jun 06, 2022, 04:37 PM ISTUpdated : Jun 06, 2022, 04:56 PM IST
പാലക്കാട്‌ രണ്ടിടങ്ങളിലുണ്ടായ ഭക്ഷ്യ വിഷബാധ; കാരണം ഷിഗല്ലയെന്ന് ആരോഗ്യവകുപ്പ്

Synopsis

ലക്കിടി, പേരൂർ, അലനെല്ലൂർ എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ ആഴ്ച ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് പേർ ചികിത്സ തേടിയിരുന്നു.

പാലക്കാട്‌: പാലക്കാട് ജില്ലയിൽ രണ്ടിടങ്ങളിൽ ഉണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗല്ല (Shigella) എന്ന് ആരോഗ്യവകുപ്പ്. ലക്കിടി, പേരൂർ, അലനെല്ലൂർ എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ ആഴ്ച ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് പേർ ചികിത്സ തേടിയിരുന്നു. ഇവരുടെ രക്തം, മലം  എന്നിവ പരിശോധിച്ചതിൽ നിന്നാണ് ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. നിലവിൽ ഇരുവരും ഷിഗല്ല മുക്തരാണ്. ജില്ലയിൽ ഷിഗല്ലയ്ക്ക് എതിരെ ഡിഎംഒ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 

വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് ഷിഗല്ല രോഗ ലക്ഷണങ്ങൾ. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം. രണ്ട് മുതൽ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. കുറച്ച് ബാക്ടീരിയകൾ മാത്രം മതി രോ​ഗം പിടിപെടാൻ. അണുബാധ വളരെ പെട്ടെന്നാകും പകരുന്നതെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നു.

' ഇത് വളരെ സാധാരണമായ അണുബാധയല്ല. ടൈഫോയ്ഡ്, കോളറ തുടങ്ങിയ അണുബാധകൾ നമ്മൾ സാധാരണയായി കാണുന്നത് മലിനമായ ഭക്ഷണങ്ങൾ മൂലമാണ്. ഒരുപക്ഷേ ആശുപത്രിയിൽ വയറിളക്കം ബാധിക്കുന്ന 100 കേസുകളിൽ ഒരാൾ ഷിഗെല്ലോസിസ് ആയിരിക്കാം...' - ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ.സുരഞ്ജിത് ചാറ്റർജി പറഞ്ഞു.

ശ്രദ്ധിക്കേണ്ടത്...

പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ഭക്ഷണം മൂടിവയ്ക്കുക. 
പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക.
വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കാതിരിക്കുക.
 വ രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. രോഗലക്ഷണമുള്ളവർ ഒ.ആർ.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ കഴിക്കുക. കുടിവെള്ളസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുകയും വേണം.
പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

Read More: ഷവർമ കഴിച്ച് വിദ്യാർഥി മരിച്ച സംഭവം: ഭക്ഷ്യ വിഷബാധക്ക് കാരണം ഷിഗല്ല

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്