നിപ പ്രതിരോധത്തിന് മാനേജ്‌മെന്റ് പ്ലാന്‍ ; എല്ലാ ജില്ലകൾക്കും ജാ​ഗ്രത നിർദേശം

By Web TeamFirst Published Sep 6, 2021, 3:52 PM IST
Highlights

പ്രതിരോധം, പരിശോധന രോഗീ പരിചരണം എന്നിവയാണ് പ്രധാനം. പ്രതിരോധ നടപടികളു‌ടെ ഭാഗമായി സമ്പർക്കപട്ടികയും  ക്വാറന്റൈനും ഉറപ്പാക്കണം. ദിവസവും ഏകോപന യോഗങ്ങള്‍ നടത്തണം . മരുന്നുകളുടേയും അവശ്യ സാമഗ്രികളുടേയും ലഭ്യത ഉറപ്പാക്കണമെന്നും മാനേജ്മെന്റ് പ്ലാൻ നിർദേശിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകി 
ആരോ​ഗ്യവകുപ്പ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികൾ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. എന്‍സെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷണം നടത്തണം. ജില്ലകള്‍ ആവശ്യമെങ്കില്‍ നിപ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കേണ്ടതാണ്. ഇതോടൊപ്പം പുതുക്കിയ ചികിൽസ 
ഡിസ്ചാര്‍ജ് മാർ​ഗനിർദേ‌ശങ്ങളും പുറത്തിറക്കി.

സംസ്ഥാന, ജില്ലാ, ആശുപത്രിതലത്തില്‍ ഏകോപിപ്പിച്ചുള്ളതാണ് നിപ മാനേജ്‌മെന്റിന്റെ ഘടന. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ ചേര്‍ന്നതാണ് സംസ്ഥാന സമിതി. ജില്ലാ വികസന മാനേജ്‌മെന്റ് അതോറിറ്റിയും പ്രത്യേക സബ്ജറ്റ് കമ്മിറ്റികളും ചേര്‍ന്നതാണ് ജില്ലാതല സമിതി.അതാത് ആശുപുത്രികളിലെ മെഡിക്കല്‍ ബോര്‍ഡും സ്റ്റാന്‍ഡേര്‍ഡ് ചികിത്സാ മാനേജ്‌മെന്റ് പ്രോട്ടോകോളുമാണ് ആശുപത്രിതലത്തിലെ ഘടന. ഈ മൂന്ന് തലങ്ങളും അതിലെ എല്ലാ കമ്മിറ്റികളും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പിന്തുടരണം.

പ്രതിരോധം, പരിശോധന രോഗീ പരിചരണം എന്നിവയാണ് പ്രധാനം. പ്രതിരോധ നടപടികളു‌ടെ ഭാഗമായി സമ്പർക്കപട്ടികയും  ക്വാറന്റൈനും ഉറപ്പാക്കണം. ദിവസവും ഏകോപന യോഗങ്ങള്‍ നടത്തണം . മരുന്നുകളുടേയും അവശ്യ സാമഗ്രികളുടേയും ലഭ്യത ഉറപ്പാക്കണമെന്നും മാനേജ്മെന്റ് പ്ലാൻ നിർദേശിക്കുന്നു

ആരോഗ്യ പ്രവര്‍ത്തകര്‍, ഫീല്‍ഡ്തല പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് വിദഗ്ധ പരിശീലനം ഉറപ്പാക്കും. . കേന്ദ്രവും മറ്റിതര വകുപ്പുകളുമായുള്ള ബന്ധം, ഭരണപരമായ പ്രവര്‍ത്തനങ്ങള്‍, കണ്‍ട്രോള്‍ റൂം എന്നിവയ്ക്കായി മാനേജ്‌മെന്റ് ഏകോപനം നടത്തും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!