തിരുവനന്തപുരം മെഡി.കോളേജിലെ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് നിർദേശിച്ചു

Published : Sep 28, 2020, 04:01 PM ISTUpdated : Sep 28, 2020, 04:02 PM IST
തിരുവനന്തപുരം മെഡി.കോളേജിലെ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് നിർദേശിച്ചു

Synopsis

അനില്‍കുമാറിന് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന്റെ ഭാര്യ നല്‍കിയ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അനില്‍കുമാറിന് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അനിൽ കുമാറിനൊപ്പം ബന്ധുക്കളും ഉണ്ടായിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് വാർഡിൽ കൊവിഡ് വ്യാപനം ഉണ്ടായതിനെ തുടർന്ന് ബന്ധുക്കളെ പിന്നീട് ഇവിടെ നിന്നും മാറ്റി. ഇതോടെ അനിലിന് കൃത്യമായ പരിചരണം കിട്ടാത്ത സാഹചര്യമുണ്ടായി. ഇതോടെയാണ് കിടപ്പ് രോഗിയായ അനിലിൻ്റെ ദേഹത്ത് പുഴുവരിക്കുന്ന അവസ്ഥയുണ്ടായത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ച ഒറ്റവോട്ടിൽ അവകാശവാദം; പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതിന് പുറത്താക്കിയെന്ന് സിപിഎം ബ്രാഞ്ചംഗം
മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസെടുത്ത് പൊലീസ്