ആരോഗ്യമന്ത്രി വീണാ ജോർജ് ദില്ലിയിലേക്ക്, കേന്ദ്രമന്ത്രി ജെപി നദ്ദയെ കാണാൻ സമയം തേടി; ആശ സമരം ചർച്ചയാകും

Published : Apr 01, 2025, 09:05 AM IST
ആരോഗ്യമന്ത്രി വീണാ ജോർജ് ദില്ലിയിലേക്ക്, കേന്ദ്രമന്ത്രി ജെപി നദ്ദയെ കാണാൻ സമയം തേടി; ആശ സമരം ചർച്ചയാകും

Synopsis

ഇന്ന് രാവിലെ ദില്ലിയിലെത്തുന്ന സംസ്ഥാന ആരോഗ്യമന്ത്രി ഉച്ചയ്ക്ക് ശേഷം കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയേക്കും

ദില്ലി: ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ദില്ലിയിലെത്തും. രാവിലെ പത്ത് മണിക്ക് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മന്ത്രി, അവിടെ നിന്നും കേരള ഹൗസിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷം കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് 2 നും മൂന്നിനുമിടയിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതുന്നത്. 

കഴിഞ്ഞ തവണ ക്യൂബൻ സംഘത്തെ കാണാൻ ദില്ലിയിലെത്തിയ ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും പാർലമെൻ്റ് നടക്കുന്ന സമയമായതിനാൽ ലഭിച്ചില്ല. തുടർന്ന് രണ്ട് നിവേദനങ്ങൾ ആരോഗ്യമന്ത്രി കേന്ദ്ര മന്ത്രിയുടെ ഓഫീസിലേക്ക് നൽകിയിരുന്നു. ആശമാരുടെ ഇൻസെൻ്റീവ് വർധിപ്പിക്കണമെന്നാണ് ഈ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ തടഞ്ഞുവെച്ച 637 കോടി രൂപ എത്രയും വേഗം നൽകണം, എയിംസ് അനുവദിക്കണം, കാസർകോടും വയനാടും മെഡിക്കൽ കോളേജിന് സഹായം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്. ഈ കാര്യങ്ങൾ ഇന്നത്തെ ചർച്ചയിലും മുന്നോട്ട് വെക്കുമെന്നാണ് കരുതുന്നത്.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ