ഡോക്ടർമാർക്ക് സാമൂഹ്യമാധ്യമങ്ങളിലുള്ള വിലക്ക്, പ്രതിഷേധം, വിവാദ സർക്കുലർ റദ്ദാക്കി ആരോഗ്യവകുപ്പ്

Published : Mar 21, 2024, 02:43 PM ISTUpdated : Mar 21, 2024, 02:59 PM IST
ഡോക്ടർമാർക്ക് സാമൂഹ്യമാധ്യമങ്ങളിലുള്ള വിലക്ക്, പ്രതിഷേധം, വിവാദ സർക്കുലർ റദ്ദാക്കി ആരോഗ്യവകുപ്പ്

Synopsis

ആരോഗ്യ വകുപ്പിലെ ജീവനക്കാർക്ക് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങൾക്കും യുട്യൂബ് ചാനൽ തുടങ്ങുന്നതിനും അടക്കമായിരുന്നു വിവാദ സർക്കുലറിൽ വിലക്കിയിരുന്നത്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ജീവനക്കാർക്ക് സാമൂഹ്യമാധ്യങ്ങളിൽ പോസ്റ്റ് ഇടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയുള്ള സർക്കുലർ പിൻവലിച്ചു. സർക്കുലറിന് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് വിവാദ സർക്കുലർ ആരോഗ്യവകുപ്പ് റദ്ദ് ചെയ്തത്. 

ആരോഗ്യ വകുപ്പിലെ ജീവനക്കാർക്ക് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങൾക്കും യുട്യൂബ് ചാനൽ തുടങ്ങുന്നതിനും അടക്കമായിരുന്നു വിവാദ സർക്കുലറിൽ വിലക്കിയിരുന്നത്. സർക്കുലർ ഭരണപരമായ കാരണങ്ങളാൽ റദ്ദാക്കുന്നുവെന്നാണ് പുതിയ ഉത്തരവ് വിശദമാക്കുന്നത്.  വിലക്കിനെതിരെ കടുത്ത പ്രതിഷേധവുമായി ഐഎംഎയും കെജിഎംഒഎയും രംഗത്ത് വന്നിരുന്നു. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചിരുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് സര്‍ക്കുലറെന്നും ഡോക്ടർമാരുടെ സംഘടന വിമര്‍ശനം ഉയർത്തിയിരുന്നു. സർക്കാർ ഡോക്ടർമാർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതും ചാനൽ തുടങ്ങുന്നതും വിലക്കി കൊണ്ടായിരുന്നു ഡിഎച്ച്എസിന്റെ സർക്കുലർ. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ട ലംഘം 48 ലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പേരാവൂരിൽ പോരിനിറങ്ങാൻ സണ്ണി ജോസഫ്, കെപിസിസി അധ്യക്ഷ ചുമതല കൈമാറും; പകരക്കാരനായി കൊടിക്കുന്നിലോ കെസി ജോസഫോ? ഷാഫിയും ആന്‍റോ ആന്‍റണിയുമടക്കം പരിഗണനയിൽ
ദീപക്കിന്‍റെ മരണത്തിൽ ഷംജിതക്ക് ജയിലോ? ജാമ്യമോ? വാദം പൂർത്തിയായി, ജാമ്യഹർജിയിൽ വിധി ചൊവ്വാഴ്ച