ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ്; കൊല്ലത്ത് ആശങ്ക

Published : May 17, 2020, 05:26 PM ISTUpdated : May 17, 2020, 06:07 PM IST
ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ്; കൊല്ലത്ത് ആശങ്ക

Synopsis

കൊല്ലത്തെ രോഗിയുടെ റൂട്ട് മാപ്പ് പുറത്തിറക്കി. നേരത്തെ ചാത്തന്നൂര് ആശാവര്‍ക്കര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 

കൊല്ലം: കൊല്ലത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ കല്ലുവാതുക്കല്‍ സ്വദേശിനിക്കാണ് രോഗബാധ. റാന്‍ഡം പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്തെ രോഗിയുടെ റൂട്ട് മാപ്പ് പുറത്തിറക്കി. നേരത്തെ ചാത്തന്നൂര് ആശാവര്‍ക്കര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 

ആരോഗ്യപ്രവര്‍ത്തകയ്ക്ക് അടക്കം സംസ്ഥാനത്ത് ഇന്ന് പതിനാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും (ഒരാള്‍ കുവൈറ്റ്, ഒരാള്‍ യുഎഇ) 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇതില്‍ 7 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 3 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. എറണാകുളം ജില്ലയിലുള്ളയാള്‍ മാലി ദ്വീപില്‍ നിന്നും വന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. 

Read More: കേരളത്തിലെ കൊവിഡ‍് രോഗികളുടെ എണ്ണം വീണ്ടും 100 കടന്നു; പതിനാല് പേര്‍ക്ക് കൂടി രോഗം

 

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം