Kerala Climate Change : സംസ്ഥാനത്ത് ഇന്നും നാളെയും കൊടും ചൂടെന്ന് മുന്നറിയിപ്പ്; ആറ് ജില്ലകളിൽ താപനില ഉയരും

Published : Mar 12, 2022, 02:46 PM ISTUpdated : Mar 12, 2022, 05:38 PM IST
Kerala Climate Change : സംസ്ഥാനത്ത് ഇന്നും നാളെയും കൊടും ചൂടെന്ന് മുന്നറിയിപ്പ്; ആറ് ജില്ലകളിൽ താപനില ഉയരും

Synopsis

കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപലനില ഉയരും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കൊടും ചൂടെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ താപനില ഉയരും. രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപലനില ഉയരുമെന്നാണ് അറിയിപ്പ്. അടുത്ത ദിവസങ്ങളിലും കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരും.

വരാനിരിക്കുന്നത് കൊടും ചൂടിന്റെ ദിവസങ്ങളാന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപലനില ഉയരും. ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 36 ഡിഗ്രി സെൽഷ്യസ് കടക്കും.

തൃശ്ശൂർ വെള്ളാനിക്കരയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയർന്ന താപനില 38.6 ഡിഗ്രി സെൽഷ്യസാണ്. പാലക്കാട് 38 ഡിഗ്രി സെൽഷ്യസാണ് ഉയര്‍ന്ന താപനില. കോട്ടയത്തും പുനലൂരിലും 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട്. ഈ ദിവസങ്ങളിൽ പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയരാനാണ് സാധ്യത. കാലാവസ്ഥ നിരീക്ഷണ വകുപ്പിന് പുറമേ, മറ്റ് കാലാവസ്ഥ ഏജൻസികളും കൊടും ചൂട് പ്രവചിക്കുന്നുണ്ട്. അടുത്ത മൂന്ന് ദിവസവും വരണ്ട കാലാവസ്ഥ തുടരും.

വേനൽക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ ഈ വർഷം സംസ്ഥാനത്ത് ചൂട് കൂടിയിരുന്നു. ഫെബ്രുവരി ആദ്യ വാരം തന്നെ പലയിടങ്ങിളിലും പരമാവധി താപനില 35 ഡിഗ്രി പിന്നിട്ടിരുന്നു. അടുത്ത ദിവസങ്ങളിൽ വേനൽ മഴ കിട്ടിയില്ലെങ്കിൽ ചൂട് പിന്നെയും കൂടും. അടുത്ത ചൊവ്വാഴ്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. ഇത്തവണ സംസ്ഥാനത്ത് വേനൽമഴ സാധാരണ പോലെ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഏപ്രിൽ 30 വരെ, ഉച്ചയ്ക്ക് 12 മുതൽ മൂന്ന് മണി വരെ തൊഴിലാളികൾ പുറം ജോലികൾ ചെയ്യുന്നത്  വിലക്കിയിട്ടുണ്ട്.

അതിതീവ്ര മഴയ്ക്ക് പിന്നാലെ തീവ്ര വരൾച്ചയും; കേരളത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥ ശാസ്ത്രജ്ഞൻ

മഴ മാത്രമല്ല കേരളത്തിൽ തീവ്ര വരൾച്ചയും ഉണ്ടാകുമെന്ന് ലോകപ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞൻ റോക്സി മാത്യു കോളിന്റെ മുന്നറിയിപ്പ്. വിശദമായ റിസ്ക് മാപ്പിംഗ് നടത്തി കേരളം ഇപ്പോൾത്തന്നെ മുന്നൊരുക്കം നടത്തണം. ഭാവി കാലാവസ്ഥാ മാറ്റം പരിഗണിച്ചുവേണം കേരളത്തിന്റെ എല്ലാ വികസന പദ്ധതികളും നടത്താന്‍. ഉരുൾപൊട്ടൽ നേരിടാൻ സംയോജിത മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കണമെന്നും റോക്സി മാത്യു കോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അറബിക്കടലിന്റെ അന്തരീക്ഷം അമ്പരപ്പിക്കും വിധം മാറിയെന്നും റോക്സി മാത്യു പറഞ്ഞു. സമുദ്രത്തിന്‍റെ താപനില മാറുന്നതിനൊപ്പം കാലാവസ്ഥയും മാറുകയാണ്. കഴിഞ്ഞ നാല് ദശകങ്ങളില്‍ അറമ്പിക്കടലിലുണ്ടായ ചുഴലിക്കാറിന്‍റെ എണ്ണം കൂടി. ആഗോളതാപനില കൂടുന്നതനുസരിച്ച് കൂടുതല്‍ നീരാവിയും അറമ്പിക്കടലില്‍ നിന്ന് വരുന്നുണ്ട്. അതാണ് കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടാക്കുന്നത്. 2015-16 കാലഘട്ടങ്ങളില്‍ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടന്ന് പോയത്. 2018 മുതല്‍ ഇങ്ങോട്ടുള്ള കാലഘട്ടങ്ങളില്‍ വെള്ളപ്പൊക്കവും ദുരിതം വിതച്ചു. ഇനി വരുന്ന നാളുകളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കൂടുതലായി അനുഭവപ്പെടാനാണ് സാധ്യതയെന്ന് റോക്സി മാത്യു പറഞ്ഞു. എവിടെയാണ് കടലാക്രമണം ഉണ്ടാവാന്‍ സാധ്യതയുള്ളത്, അതിത്രീവ മഴ ഉണ്ടാവാന്‍ സാധ്യതയുള്ളത് എവിടെയാണ് എന്നെല്ലാം വിശദമായ റിസ്ക് മാപ്പിംഗ് നടത്തുകയാണ് സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്ന പ്രതിവിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും