ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് കോണ്‍ക്രീറ്റ് സ്ലാബ് അടക്കം ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി; ഒരാൾ പിടിയിൽ

Published : Oct 20, 2026, 04:25 PM IST
railway track

Synopsis

ഒറ്റപ്പാലം - ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ് ഉൾപ്പെടെയുള്ള ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യത്തിൽ ബിഹാർ സ്വദേശിയായ യുവാവിനെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു.

പാലക്കാട്: ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി. ഒറ്റപ്പാലം - ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മൂന്നിടങ്ങളിലാണ് ഭാരം ഉള്ള വസ്തുക്കൾ ട്രാക്കിൽ കണ്ടെത്തിയത്. രാവിലെ 10.30 നും 11.30 നും ഇടയിലുള്ള സമയത്താണ് സംഭവം. കോൺക്രീറ്റ് സ്ലാബും റെയിലിന്‍റെ കഷ്ണവും ഒരു ചാക്കിൽ കട്ടപിടിച്ച സിമന്‍റും കണ്ടെത്തി.

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. ബിഹാർ സ്വദേശിയായ ഷുക് ലാല്‍ മറിയയാണ് പിടിയിലായത്. യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. ഇയാൾ തന്നെയാണോ ഈ വസ്തുക്കൾ ട്രാക്കിൽ വെച്ചത്, അതോ പിന്നിൽ ആരെങ്കിലുമുണ്ടോ എന്നെല്ലാം പൊലീസ് അന്വേഷിക്കുകയാണ്. ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണോ നടന്നത് എന്ന് നിലവിൽ വ്യക്തമല്ല. പകൽ ഇത്തരമൊരു അട്ടിമറി ശ്രമം നടത്താനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതു സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വനമേഖലയില്‍ മഴ ശക്തം, താഴ്ന്ന പ്രദേശങ്ങളില്‍ ആശങ്ക, തുടര്‍ച്ചയായ രണ്ടാം ദിവസവും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നു
രാഹുൽ ​ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് എംഎ ബേബി; ബിജെപി പ്രചരണം ആശയക്കുഴപ്പം ഉണ്ടാക്കാനെന്നും പ്രതികരണം