
മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്നു. 24 മണിക്കൂറിനിടെ പലയിടത്തും 98 മില്ലീമീറ്റർ മഴ വരെ രേഖപ്പെടുത്തി. വെള്ളക്കെട്ടിനെ തുടർന്ന് സർബർബൻ സർവീസുകൾ ചിലത് റദ്ദാക്കി. ബസ് സർവീസുകളും തടസപ്പെട്ടു. ശക്തമായ കാറ്റിൽ പലയിത്തും മരം കടപുഴകി വീണു.
നാളെ മഴ കൂടുതൽ ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുംബൈയിൽ ഓറഞ്ച് അലർട്ടും നാളെ റെഡ് അലർട്ടുമാണ്. താനെ, പാൽഖർ,തുടങ്ങീ ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam