
ചെന്നൈ: തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപ വീതമാണ് ധനസഹായം നൽകുക. 75 കുടിലുകൾ, എട്ട് കോൺക്രീറ്റ് വീടുകൾ പൂർണമായി തകർന്നുവെന്നാണ് കണക്ക്. 2135 വീടുകൾക്ക് ഭാഗികമായി കേടുപാടുണ്ടായി. 196 വളർത്തുമൃഗങ്ങൾ ചത്തു. പശുവിന് 30,000 ഉൾപ്പടെ വളർത്തു മൃഗങ്ങൾ നഷ്ടമായവർക്കും ധനഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കാവേരി തീരത്തേക്ക് മന്ത്രിമാരുടെ സംഘത്തെ അയച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. അടിയന്തരമായി കുടുംബങ്ങൾക്ക് ധനസഹായം കൈമാറാൻ ജില്ലാകളക്ടർമാർക്ക് നിർദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam