സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Published : May 18, 2024, 01:25 PM IST
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Synopsis

മഴയ്ക്കൊപ്പം തന്നെ ശക്തമായ കാറ്റ്, മിന്നല്‍, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകളെല്ലാം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഇക്കാര്യങ്ങളിലെല്ലാം അതീവജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാണ് സാധ്യത. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യതയുള്ളത്. മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ട്.  ബാക്കി കണ്ണൂരും കാസര്‍കോടും ഒഴികെ എല്ലാ ജില്ലകളിലും നിലവിലെ സാഹചര്യത്തില്‍ മഴ മുന്നറിയിപ്പുണ്ട്.

തീര്‍ച്ചയായും ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നതാണ് ഈ മുന്നറിയിപ്പുകള്‍ നല്‍കുന്ന സൂചന. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ 

വിവിധ ജില്ലകളില്‍ നേരത്തെ തന്നെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മഴ വീണ്ടും ശക്തിപ്പെടുന്നതോടെയാണ് കാലാവസ്ഥാ മുന്നറിയിപ്പില്‍ മാറ്റം വന്നിരിക്കുന്നത്.

ചൊവ്വാഴ്ച ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ അന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അഞ്ച് ദിവസത്തേക്കാണ് അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് ഇപ്പോള്‍ വന്നിരിക്കുന്നത്.

മഴയ്ക്കൊപ്പം തന്നെ ശക്തമായ കാറ്റ്, മിന്നല്‍, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകളെല്ലാം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഇക്കാര്യങ്ങളിലെല്ലാം അതീവജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.

Also Read:- ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം