ആലപ്പുഴയില്‍ മഴ കനക്കുന്നു; കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

By Web TeamFirst Published Aug 7, 2020, 1:39 PM IST
Highlights

ജില്ലയിൽ  രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ വീടുകളുടെ മേൽക്കൂര ഉൾപ്പടെ നിലം പതിച്ചിരുന്നു.  ചേർത്തലയിൽ മരം വീണ് വീട് തകർന്നു.

ആലപ്പുഴ: ആലപ്പുഴയിൽ  രാവിലെ മുതൽ ശക്തമായ മഴ. മഴ കനത്തതോടെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. കൈനക്കിരി, എടത്വ, രാമങ്കിരി തുടങ്ങിയ  പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. എ സി റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. 

ജില്ലയിൽ  രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ വീടുകളുടെ മേൽക്കൂര ഉൾപ്പടെ നിലം പതിച്ചിരുന്നു.  ചേർത്തലയിൽ മരം വീണ് വീട് തകർന്നു. കണ്ടമംഗലത്ത് ചിറയിൽ രാജേഷിന്‍റെ വീടാണ് തകർന്നത്. ചേർത്തലയിലും  കാവാലത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

വെള്ളം കയറിയതിനെ തുടർന്ന് ചെങ്ങന്നൂർ നഗരസഭ മൂന്നു കുടുംബങ്ങളിലെ പതിനെട്ടോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. കീച്ചേരിമേൽ ജെ ബി എസ് സ്കൂളിലേക്കാണ് ഇവരെ മാറ്റി പാർപ്പിച്ചത്. താലൂക്കിൽ ഇവിടെ മാത്രമാണ് ക്യാമ്പ് തുറന്നിട്ടുള്ളത്. പാണ്ടനാട് പഞ്ചായത്തിൽ നിന്നും ഒരു കുടുംബത്തെയും മാറ്റി താമസിച്ചിട്ടുണ്ട്. ഇവരെ ബന്ധുവീട്ടിലേക്കാണ് മാറ്റി പാർപ്പിച്ചത്.

click me!