Web Desk   | Asianet News
Published : Aug 07, 2020, 08:35 AM ISTUpdated : Aug 07, 2020, 08:13 PM IST

രാജമലയിൽ മരണം 17, ധനസഹായം പ്രഖ്യാപിച്ചു: 17 അണക്കെട്ടുകൾ തുറന്നു, ശക്തമായ മഴ തുടരും‌‌‌| Live

Summary

ഇടുക്കി രാജമലയിൽ മണ്ണിടിച്ചിൽ. എസ്റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു. നിരവധി പേർ കുടുങ്ങിയതായി സംശയം.

രാജമലയിൽ മരണം 17, ധനസഹായം പ്രഖ്യാപിച്ചു: 17 അണക്കെട്ടുകൾ തുറന്നു, ശക്തമായ മഴ തുടരും‌‌‌| Live

08:10 PM (IST) Aug 07

കണ്ണൻദേവൻ കമ്പനിയുടെ സ്ഥലത്ത് സംസ്കാരം

രാജമല ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. പെട്ടിമുടിയിൽ വച്ച് രാത്രി തന്നെയാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. മെഡിക്കൽ സംഘം പെട്ടിമുടിയിലെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം പെട്ടിമുടിയിൽ തന്നെ സംസ്കാരം നടത്തുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

07:50 PM (IST) Aug 07

രാത്രിയിൽ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാത്രിയിൽ ശക്തമായ  മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

07:47 PM (IST) Aug 07

കുറ്റ്യാടി ചുരത്തിൽ രാത്രിയാത്രക്ക് നിരോധനം

കുറ്റ്യാടി ചുരത്തിൽ രാത്രിയാത്രക്ക് നിരോധനം. കോഴിക്കോട് ജില്ലാ കലക്ടറാണ് ഉത്തരവിട്ടത്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വൈകീട്ട് 6 മുതൽ ര‌ാവിലെ 6 വരെ നിയന്ത്രണം ഏർപ്പെടുത്തിയത്.

07:46 PM (IST) Aug 07

പാലായിൽ കടകളിൽ പകുതിയോളം വെള്ളം കയറി

പാലാ നഗരത്തിലെ  കടകൾക്ക് അകത്ത് വെള്ളം കയറി. പല കടകളിലും പകുതിയോളം വെള്ളം കയറി. മീനച്ചിലാറിന്റെ തീരത്തോട് ചേർന്ന കടകളിലാണ് കൂടുതൽ വെള്ളം കയറിയത്. വെള്ളം കൂടിവരുന്നു.

07:07 PM (IST) Aug 07

ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാംപ്

മഴക്കെടുതിയെ തുടര്‍ന്ന് കുട്ടനാട്, ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുള്ളത്. 
ആകെ നാലു ക്യാമ്പുകളിലായി  77  പേരാണുള്ളത്. പമ്പയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന്  ചെങ്ങന്നൂർ താലൂക്കിൽ മിത്രപ്പുഴ  പാലത്തിന്റെ താഴെ താമസിച്ചിരുന്ന മൂന്നു കുടുംബങ്ങളെ കീച്ചേരിമേൽ ജെബിഎസ്  സ്കൂൾ  ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. 14 പേരാണ് ഇവിടെയുള്ളത്. 
 

06:47 PM (IST) Aug 07

രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ ബിഎസ്എന്‍എല്‍

രാജമലയിൽ രക്ഷാപ്രവർത്തനം സുഗമമാക്കൻ ബിഎസ്എൻഎൽ. ആകെ ഉണ്ടായിരുന്ന ബിഎസ്എൻഎൽ ടവർ കേടായതോടെ  ഉപഗ്രഹം വഴി മൊബൈൽ റേഞ്ച് എത്തിക്കുകയായിരുന്നു. മൂന്നാർ, രാജമല ഫാക്ടറി, പെട്ടിമുടി, എന്നിവിടങ്ങളിൽ വാർത്താ വിനിമയ സംവിധാനം പുനസ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത് ബിഎസ്എൻഎൽ ജീവനക്കാർ തന്നെയാണ്.
 

06:37 PM (IST) Aug 07

'ഇരട്ട ദുരന്തം പ്രതിസന്ധി'; നേരിടാനാവുമെന്ന് മുഖ്യമന്ത്രി

ഇരട്ട ദുരന്തം ഉണ്ടാകുന്നത് പ്രതിസന്ധി. നേരിടാനാവും. ജനം നല്ല രീതിയിൽ സഹകരിക്കും. കൂടുതൽ ആളുകൾ പ്രവർത്തനങ്ങളിൽ ഭാഗമാകേണ്ടി വരുമെന്നും  മുഖ്യമന്ത്രി പറഞ്ഞു. 

06:33 PM (IST) Aug 07

രാജമല ദുരന്തം; രാത്രിയും രക്ഷാപ്രവര്‍ത്തനം തുടരും

രാജമല ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനായി രാത്രിയും രക്ഷാദൗത്യം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

 

06:25 PM (IST) Aug 07

ദുരന്ത സാധ്യതാ മേഖലയിൽ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റും

വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ദുരന്ത സാധ്യതാ മേഖലയിൽ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റും. 

06:24 PM (IST) Aug 07

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികള്‍

പത്തനംതിട്ടയിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി കൊല്ലത്തുനിന്നും മത്സ്യ തൊഴിലാളികൾ പുറപ്പെടും. ജില്ലാ കളക്ടര്‍ ബി അബ്ദുൾ നാസർ മത്സ്യ തൊഴിലാളി പ്രതിനിധികളുമായി സംസാരിച്ച ശേഷമാണ് തീരുമാനം. പത്തനംതിട്ടയിൽ നിന്നുള്ള അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം. 

06:22 PM (IST) Aug 07

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകണം; പ്രവർത്തകരോട് ജെ പി നദ്ദ

ദുരിതാശ്വസ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്ത് ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നദ്ദ.
 

06:18 PM (IST) Aug 07

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കണം; പ്രവര്‍ത്തകരോട് രാഹുല്‍

രാജമലയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പങ്കുചേരാന്‍ രാഹുല്‍ ഗാന്ധി. 

06:13 PM (IST) Aug 07

അനുശോചിച്ച് മുഖ്യമന്ത്രി

രാജമല ദുരന്തത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

06:00 PM (IST) Aug 07

പാലക്കാട് നാളെ റെഡ് അലര്‍ട്ട്

പാലക്കാട് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.അതി ശക്തമായ മഴയ്ക്ക് സാധ്യത. ജല നിരപ്പ് ഉയർന്നത് കണക്കിലെടുത്ത് വാളയാർ ഡാം നാളെ തുറക്കും.

05:54 PM (IST) Aug 07

മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നു

കൊട്ടരമുറ്റം, മുത്തോലി, മൂന്നാനി എന്നിവടങ്ങളില്‍ വെള്ളം കയറി. പനയ്ക്കപാലം, ഇടപ്പാടി എന്നിവടങ്ങളിലും വെള്ളം കയറി.

05:52 PM (IST) Aug 07

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയായി. രണ്ട് ദിവസത്തിനിടെ ജലനിരപ്പ് എട്ട് അടികൂടി. 

05:44 PM (IST) Aug 07

ഇടുക്കിയിലെ ഇരട്ടയാർ ഡാമും തുറന്നു

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ ഇരട്ടയാര്‍ ഡാം തുറന്നു. ആറിന്‍റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

05:37 PM (IST) Aug 07

കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നു

കോട്ടയത്തിന്‍റെ കിഴക്കൻ  മേഖലയിൽ മഴ പെയ്തൊഴിയാതെ നിൽക്കുകയാണ്. മീനച്ചിലാറ്റിൽ വെള്ളം കുത്തനെ ഉയരുന്നു . 
പാലാ ഈരാറ്റുപേട്ട പനയ്ക്കുപ്പാലം റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഇടപ്പാടി റോഡിലും ഗതാഗതം സ്തംഭിച്ചു .

05:30 PM (IST) Aug 07

ദുരിത ബാധിതർക്ക് ഒപ്പമെന്ന് പ്രധാനമന്ത്രി

രാജമല ദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് 50, 000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിൽ നിന്ന് അനുവദിച്ചു.
 

05:25 PM (IST) Aug 07

മലപ്പുറത്ത് 15 ദുരിതാശ്വാസ ക്യാമ്പുകള്‍

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലപ്പുറത്ത് 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 247 കുടുംബങ്ങളിലെ 900 പേരെ മാറ്റി താമസിപ്പിച്ചു.

05:23 PM (IST) Aug 07

നാടുകാണി അന്തർ സംസ്ഥാന പാതയിൽ രാത്രി കാല ഗതാഗതം നിരോധിച്ചു

കനത്ത മഴ തുടരുന്നതിനാല്‍ നാടുകാണി അന്തർ സംസ്ഥാന പാതയിൽ രാത്രി കാല ഗതാഗതം നിരോധിച്ചു. രാത്രി എട്ട് മണി മുതൽ പുലർച്ചെ ആറ് മണി വരെയാണ് നിരോധനം.
 

05:21 PM (IST) Aug 07

രാജമല ദുരന്തത്തില്‍ മരണം 16 ആയി

രാജമലയില്‍ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണം 16 ആയി. എട്ട് പുരുഷന്മാര്‍, അഞ്ച് സ്ത്രീകള്‍, രണ്ട് കുട്ടികള്‍ എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്കുകള്‍. 78 പേരാണ് ആകെ അപകടത്തില്‍പ്പെട്ടത്. പന്ത്രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇനി കണ്ടെത്താനുള്ളത് 50 പേരെയാണ്. 

04:41 PM (IST) Aug 07

രാജമല ദുരന്തം; മരണം 15 ആയി

രാജമല ദുരന്തത്തില്‍ മരണം 15 ആയി.

04:30 PM (IST) Aug 07

കക്കയം ഡാമിൻ്റെ ഷട്ടറുകൾ തുറക്കും

കോഴിക്കോട് കക്കയം ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് വൈകിട്ട് 5 മണിയോടെ തുറക്കും, കരിയാത്തും പാറ, പെരുവണ്ണമൂഴി മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

04:29 PM (IST) Aug 07

ലയങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം

തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ സർക്കാർ നിർദേശം നൽകി. ബന്ധപ്പെട്ട ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് നിർദേശം നൽകിയത്.

04:25 PM (IST) Aug 07

അട്ടത്തോട് പടിഞ്ഞാറേക്കരയിൽ  മണ്ണിടിച്ചിൽ; ആർക്കും പരിക്കില്ല

അട്ടത്തോട് പടിഞ്ഞാറേക്കരയിൽ ഉണ്ടായ മണ്ണിടിച്ചിലില്‍ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അട്ടത്തോട് കോളനിയിൽ രണ്ട് ക്യാമ്പുകൾ തുറന്നു. അട്ടത്തോട് ഗവൺമെൻ്റ് ട്രൈബൽ എൽ പി സ്കൂൾ, പടിഞ്ഞാറെക്കര കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. 

04:24 PM (IST) Aug 07

രാജമല ദുരന്തം; ക്രൈംബ്രാഞ്ച് ഐ ജി ഗോപേഷ് അഗർവാളിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു

രാജമലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ക്രൈംബ്രാഞ്ച് ഐ ജി ഗോപേഷ് അഗർവാളിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു.

03:42 PM (IST) Aug 07

ദുരന്തത്തിന് മുമ്പ് അവിടം ഇങ്ങനെയായിരുന്നു

 രാജമലയുടെ പഴയ ദൃശ്യം

 

03:23 PM (IST) Aug 07

പത്തനംതിട്ടയിൽ ആശങ്ക

 

പത്തനംതിട്ട മണിയാർ ഡാമിന്റെ സമീപത്തെ വീടുകൾ വെള്ളത്തിൽ. പമ്പ ത്രിവേണി വെള്ളത്തിൽ മുങ്ങി. റാന്നി നഗരത്തിൽ വെളളം കയറി തുടങ്ങി. കടകളിലെ സാധനങ്ങൾ മാറ്റിത്തുടങ്ങി. പമ്പയിൽ ജലനിരപ്പ് വീണ്ടും ഉയരുന്നു

03:16 PM (IST) Aug 07

രാജമലയിൽ അപകടത്തിൽ പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചു

രാജമലയിൽ അപകടത്തിൽ പരിക്കേറ്റ പളനിയമ്മയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ സ്ഥിതി അതീവഗുരുതരമാണ്. വെൻ്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്.

03:08 PM (IST) Aug 07

രാജമലയിൽ നിന്നുള്ള ദൃശ്യങ്ങൾ

02:59 PM (IST) Aug 07

രാജമല ദുരന്തത്തിൽ മരണം 14 ആയി

രാജമലയിൽ നിന്ന് കൂടുതൽ മൃതദേഹം കണ്ടെത്തി. ഇത് വരെ കണ്ടെത്തിയത് 14 മൃതദേഹം. മരിച്ച ഒമ്പത് പേരുടെ പേരു വിവരങ്ങൾ പുറത്ത് വിട്ടു.

മരണമടഞ്ഞവർ

1. ഗാന്ധിരാജ് (48)
2.ശിവകാമി (38)
3.വിശാൽ (12)
4.രാമലക്ഷ്മി (40)
5.മുരുകൻ (45)
6.മയിൽ സ്വാമി (48)
7. കണ്ണൻ (40)
8. അണ്ണാദുരൈ (44)
9. രാജേശ്വരി (43)

 

02:36 PM (IST) Aug 07

'ഞങ്ങള്‍ക്ക് ഇനി ജീവിക്കാന്‍ പറ്റില്ല സാറേ'

'ഞങ്ങള്‍ക്ക് ഇനി ജീവിക്കാന്‍ പറ്റില്ല സാറേ'; അപകടം കണ്ടയാള്‍ കരഞ്ഞ് പറയുന്നു 

 

02:35 PM (IST) Aug 07

ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കൂടി ഇന്ന് കേരളത്തിൽ എത്തും

ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കൂടി ഇന്ന് കേരളത്തിൽ എത്തുമെന്ന് എൻഡിആർഎഫ് ഡി ജി ർ. 2 സംഘങ്ങൾ രാജമലയിലേക്ക് ഉടൻ എത്തും. നിലവിൽ ഇവർ ഉൾപ്പെടെ ആറ് സംഘത്തെ കേരളത്തിൽ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സംഘത്തെ അയ്ക്കും. 

02:35 PM (IST) Aug 07

ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കൂടി ഇന്ന് കേരളത്തിൽ എത്തും

ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കൂടി ഇന്ന് കേരളത്തിൽ എത്തുമെന്ന് എൻഡിആർഎഫ് ഡി ജി ർ. 2 സംഘങ്ങൾ രാജമലയിലേക്ക് ഉടൻ എത്തും. നിലവിൽ ഇവർ ഉൾപ്പെടെ ആറ് സംഘത്തെ കേരളത്തിൽ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സംഘത്തെ അയ്ക്കും. 

02:23 PM (IST) Aug 07

അപകടത്തിൽ പെട്ടത് 20 കുടുംബങ്ങൾ

നാല് ലയങ്ങളിലായി 30 മുറികളിൽ 20 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. മണ്ണിടിഞ്ഞ് നാല് എസ്റ്റേറ്റ് ലയങ്ങൾ പൂർണ്ണമായും തകർന്നു. കണ്ണൻ ദേവൻ പ്ലാന്റേഷൻസിന്റെ ലയത്തിലാണ് അപകടമുണ്ടായത്.

01:53 PM (IST) Aug 07

രാജമല ദുരന്തത്തിൽ മരണം 11 ആയി

രാജമല ദുരന്തത്തിൽ മരണം 11 ആയി. കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. 6 പുരുഷൻമാരും 4 സ്ത്രീകളും ഒരു കുഞ്ഞുമാണ് മരിച്ചത്. ഇനി കണ്ടെത്താനുള്ളത് 55 പേരെ. ആകെ അപകടത്തിൽപ്പെട്ടത് 78 പേർ. 12 പേരെ രക്ഷിച്ചു. 

 

01:31 PM (IST) Aug 07

'മൂന്നര കിലോമീറ്റർ മുകളിൽ നിന്ന് കുന്നിടിഞ്ഞ് വന്നു'

രാജമലയിൽ മൂന്നര കിലോ മീറ്റർ മുകളിൽ നിന്ന് കുന്നിടിഞ്ഞ് വന്നതാണെന്ന് റവന്യൂ ഉദ്യോഗസ്ഥർ. ആ ഭാഗം പൊട്ടി പുഴ പോലെയായി. ഉരുൾപൊട്ടി വന്നതാണെന്ന് ദേവികുളം തഹസിൽദാർ. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം തുടരന്നു.

01:27 PM (IST) Aug 07

രാജമലയിൽ 8 മൃതദേഹം കണ്ടെത്തി

രാജമലയിൽ നിന്ന് 8 മുതദേഹം കണ്ടെത്തി. മരിച്ചവരിൽ 5 പുരുഷൻമാരും ഒരു ആൺകുട്ടിയും. ഒരു സ്ത്രീയും പെൺകുട്ടിയും കൂടി മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി. 58 പേരെ കണ്ടെത്താനുണ്ട്. 78 പേരാണ് അപകടത്തിൽ പെട്ടതെന്ന് ദേവികുളം തഹസിൽദാർ. 

01:21 PM (IST) Aug 07

അലർട്ടുകളിൽ മാറ്റം

സംസ്ഥാനത്തെ അലർട്ടുകളിൽ മാറ്റം.പത്തനംതിട്ട, കോട്ടം, ഇടുക്കി, വയനാട് ജില്ലകളിൽ റെഡ് അലർട്ട്. തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. നാളെ ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്