മഴക്കെടുതി; തീവണ്ടി ഗതാഗതം ഇന്നും തടസ്സപ്പെടും, റദ്ദാക്കിയ തീവണ്ടികൾ ഇതൊക്കെ

By Web TeamFirst Published Aug 11, 2019, 6:03 AM IST
Highlights

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076) ഷൊർണൂർ വരെ സർവീസ് നടത്തും. ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസ് (16526) തിരുനൽവേലി വഴി തിരിച്ചുവിട്ടു.  

തിരുവനന്തുപരം: ശക്തമായ മഴയെത്തുടർന്ന് സംസ്ഥാനത്ത് തീവണ്ടി ഗതാഗതം ഇന്നും തടസ്സപ്പെടും. ഏഴ് സർവീസുകൾ പൂർണ്ണമായും ഒരു സർവീസ് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. മലബാര്‍ മേഖലയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തുടര്‍ച്ചയായി നാലാം ദിവസവും തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴിലുള്ള വിവിധ സര്‍വ്വീസുകള്‍ റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകൾ

12484- അമൃത്സർ-കൊച്ചുവേളി വീക്ക്ലി എക്സ്പ്രസ്

16649- മം​ഗലാപുരം- നാ​ഗർകോവിൽ പരശുറാം എക്സ്കപ്രസ്

16606- നാ​ഗർകോവിൽ-മം​ഗലാപുരം ഏറനാട് എക്സ്പ്രസ്‌

16308 - കണ്ണൂര്‍ - ആലപ്പുഴ എക്സിക്യൂട്ടീവ്

56664- കോഴിക്കോട്-തൃശ്ശൂർ പാസഞ്ചർ 

66611- പാലക്കാട്-എറണാകുളം മെമു
 
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076) ഷൊർണൂർ വരെ സർവീസ് നടത്തും. ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസ് (16526) തിരുനൽവേലി വഴി തിരിച്ചുവിട്ടു.  

click me!