സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

Published : Oct 10, 2021, 06:57 AM ISTUpdated : Oct 10, 2021, 01:09 PM IST
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക്  സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

Synopsis

 ചൊവ്വ, ബുധൻ ദിവസങ്ങളിൽ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് (heavy rain) സാധ്യത. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് (yellow alert) പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റന്നാൾ മധ്യകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ 6 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കേരള- കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കാസർകോട് കനത്ത മഴയിൽ പലയിടത്തും നെൽകൃഷി നശിച്ചു. കൊയ്ത്  ഉണക്കാനിട്ട കറ്റകൾ വെള്ളത്തിൽ മുങ്ങിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചത്. ബേഡഡുക്ക  കൊളത്തൂരിലാണ് മഴയില്‍ വ്യാപകമായി നെല്‍ക്കൃഷി നശിച്ചത്. ഒരാഴ്ചയ്ക്കിടെയുള്ള മഴയില്‍ കൊളത്തൂര്‍ ഭാഗത്ത് ഏക്കര്‍ക്കണക്കിന്  നെല്‍ക്കൃഷി നശിച്ചിട്ടുണ്ട്. വൈക്കോൽ വിറ്റാൽ പണിക്കാരുടെ കൂലി കൊടുക്കാനുള്ള തുക  ലഭിക്കുമായിരുന്നുവെന്ന് കർഷകർ പറയുന്നു.

 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ